Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 2:20 PM IST Updated On
date_range 15 Aug 2017 2:20 PM ISTശമ്പള കുടിശ്ശിക; സ്പിന്നിങ് മിൽ തൊഴിലാളികൾ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി
text_fieldsbookmark_border
കോട്ടയം: ശമ്പള കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് സ്ത്രീത്തൊഴിലാളികളടക്കം 70പേർ സ്പിന്നിങ് മില്ല് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യഭീഷണി മുഴക്കി. എട്ടുമാസമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അമയന്നൂർ ഇൻറർഗ്രേറ്റഡ് പവർലൂം കോഒാപറേറ്റിവ് സൊസൈറ്റി സ്പിന്നിങ് മില്ല് തൊഴിലാളികളാണ് ആത്മഹത്യഭീഷണി മുഴക്കിയത്. തിങ്കളാഴ്ച രാവിലെ 11നാണ് സംഭവങ്ങൾക്ക് തുടക്കം. സ്ഥാപനത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്ന സ്ത്രീകളടക്കമുള്ളവർ കെട്ടിടത്തിെൻറ മൂന്നാംനിലയിൽനിന്ന് താഴെയിറങ്ങില്ലെന്ന് ഉറച്ചനിലപാട് സ്വീകരിച്ചു. തുടർന്ന് മില്ല് ഭരണസമിതി, അയർക്കുന്നം പൊലീസ്, പഞ്ചായത്ത് അധികൃതർ എന്നിവർ സംഭവസ്ഥലത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ, വൈകീട്ട് മൂന്നിന് ആഗസ്റ്റ് 25നകം ശമ്പള കുടിശ്ശിക നൽകാമെന്ന ഉറപ്പിന്മേൽ സമരത്തിൽനിന്ന് തൊഴിലാളികൾ പിൻമാറി. കമ്പനിയുടെ നവീകരണവുമായി മാറ്റിവെച്ച തുകയിൽനിന്ന് ശമ്പളം നൽകാനാണ് ധാരണ. ലേബർ ഒാഫിസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സൊസൈറ്റി ചെയർമാൻ കെ.കെ. അപ്പുക്കുട്ടൻ നായർ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി. രാജീവ്, അയർക്കുന്നം പഞ്ചായത്ത് പ്രസിഡൻറ് മോനിമോൾ കെ. ജയ്മോൻ, വൈസ് പ്രസിഡൻറ് ജോസ് കൊറ്റത്തിൽ, കോട്ടയം ഇൗസ്റ്റ് സി.െഎ സാജുവർഗീസ്, അയർക്കുന്നം എസ്.െഎ വി.എസ്. അനിൽകുമാർ എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story