Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്ലസ് വണ്‍: മൂന്നാം...

പ്ലസ് വണ്‍: മൂന്നാം അലോട്ട്‌മെൻറ്​ ഫലം 16ന്

text_fields
bookmark_border
തിരുവനന്തപുരം: പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മ​െൻറ് ഫലം 16ന് രാവിലെ 10 മുതല്‍ www.hscap.kerala.gov.in ല്‍ ലഭിക്കും. TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ടുപേജുള്ള അലോട്ട്‌മ​െൻറ് സ്ലിപ്പും യോഗ്യത സര്‍ട്ടിഫിക്കറ്റ്, ടി.സി, സ്വാഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ എന്നിവയുടെ അസ്സലുമായി അലോട്ട്‌മ​െൻറ് ലഭിച്ച സ്‌കൂള്‍/കോഴ്‌സില്‍ 18ന് വൈകീട്ട് നാല് മണിക്കുള്ളില്‍ പ്രവേശനം നേടണം. ട്രാന്‍സ്ഫറിനു ശേഷമുള്ള ഒഴിവ് മൂന്നാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറിനായി ആഗസ്റ്റ് 16ന് രാവിലെ 10ന് www.hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും. അപേക്ഷ നല്‍കിയിട്ടും ഇതുവരെയും അലോട്ട്മൻറുകളില്‍ ഇടം നേടാനാവാത്തവര്‍ സപ്ലിമ​െൻററി അലോട്ട്‌മ​െൻറിലേക്ക് പരിഗണിക്കപ്പെടുന്നതിന് നിലവിലെ അപേക്ഷ പുതുക്കണം. അപേക്ഷ പുതുക്കുന്നതോടൊപ്പം നിലവിലെ ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും മാറ്റിനല്‍കാം. സപ്ലിമ​െൻററി അലോട്ട്‌മ​െൻറിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്‌കൂള്‍/കോമ്പിനേഷനുകള്‍ മാത്രമേ ഓപ്ഷനുകളായി െതരഞ്ഞെടുക്കാവൂ. നേരത്തേ അപേക്ഷ നല്‍കാതിരുന്നവര്‍ക്കും സപ്ലിമ​െൻററി അലോട്ട്‌മ​െൻറിനായി അപേക്ഷിക്കാം. സപ്ലിമ​െൻററി അലോട്ട്‌മ​െൻറിനായി ആഗസ്റ്റ് 18ന് വൈകീട്ട് നാലുമണിവരെ പുതുക്കല്‍/പുതിയ അപേക്ഷഫോറം സമര്‍പ്പിക്കാമെന്ന് ഹയര്‍സെക്കൻഡറി ഡയറക്ടര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story