Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദേശ നഴ്​സിങ്​...

വിദേശ നഴ്​സിങ്​ റിക്രൂട്ട്​മെൻറ്​:​ സ്വകാര്യ ഏജൻസികൾക്കുള്ള വിലക്ക്​ നീക്കാൻ കേന്ദ്രം ഒരുങ്ങുന്നു

text_fields
bookmark_border
കോട്ടയം: വിദേശ നഴ്സിങ് റിക്രൂട്ട്മ​െൻറിനു സ്വകാര്യ ഏജൻസികൾക്കുള്ള വിലക്ക് നീക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ഇതി​െൻറ ഭാഗമായി ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ രാജ്യത്തെ അംഗീകാരമുള്ള സ്വകാര്യ റിക്രൂട്ട്മ​െൻറ് എജൻസികളെക്കൂടി ഉൾപ്പെടുത്താൻ കേന്ദ്രം നീക്കം തുടങ്ങി. നിലവിൽ സർക്കാർ ഏജൻസികൾ മാത്രമാണ് ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ ഉള്ളത്. ഇതിനൊപ്പമാണ് സ്വകാര്യ ഏജൻസികളെക്കൂടി ഉൾപ്പെടുത്തുന്നത്. ഇതോടെ ഗൾഫ് അടക്കമുള്ള രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങൾക്ക് അവർക്കിഷ്ടമുള്ള ഏജൻസികൾ വഴി റിക്രൂട്ട്മ​െൻറ് നടത്താം. അടുത്തിടെ ഡൽഹി ഹൈകോടതി റിക്രൂട്ട്മ​െൻറിൽ സർക്കാർ -സ്വകാര്യ വിവേചനം പാടില്ലെന്ന് വിധിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രത്തോട് വിശദീകരണവും തേടിയിരുന്നു. ഇതിലാണ് ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ സ്വകാര്യ ഏജൻസികളെ ഉൾപ്പെടുത്തുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്. ആറാഴ്ചത്തെ സാവകാശവും ഇതിനായി കേന്ദ്രം തേടിയിരുന്നു. നേരത്തേ നഴ്സിങ് റിക്രൂട്ട്മ​െൻറി​െൻറ മറവിൽ കോടികൾ തട്ടിയെടുക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സ്വകാര്യ ഏജൻസികളെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയത്. കുവൈത്തിലേക്ക് 25 ലക്ഷം രൂപവരെ വാങ്ങിയായിരുന്നു നഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്നത്. ഇതിലെ വൻ ചൂഷണം ബോധ്യപ്പെട്ടതോടെ കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ അഭ്യർഥനപ്രകാരമായിരുന്നു നിരോധനം. പകരം സർക്കാർ ഏജൻസികളായ ഒഡൈപെക്, നോർക്ക എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. ഇതിനെതിരെ സ്വകാര്യ ഏജൻസികൾ കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാർ ഏജൻസികളെ മാത്രം ചുമതലപ്പെടുത്തിയതോടെ റിക്രൂട്ട്മ​െൻറിൽ വൻ ഇടിവുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story