Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുള്ളൻ പന്നിയെ കൊന്ന്...

മുള്ളൻ പന്നിയെ കൊന്ന് കറി​വെക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കട്ടപ്പന: കെണിെവച്ച് പിടിച്ച മുള്ളൻ പന്നിയെ കൊന്ന് കറിവെക്കുന്നതിനിടെ അച്ഛനും മകനും പിടിയിൽ. ഉപ്പുതറ വളകോട് മാഹി വരവുകാലായിൽ രാഘവൻ (72), മകൻ ബാലൻ (40) എന്നിവരെയാണ് വനപാലകർ പിടികൂടിയത്. ഇവരുടെ ബന്ധുക്കളായ വരവുകാലായിൽ സുഗതൻ, ഷാജി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് എട്ടു കിലോ വരുന്ന മുള്ളൻപന്നിയെ ഇവർ കുരുക്കുെവച്ചു പിടികൂടിയത്. ഇതിനെ കറിവെക്കുന്നതിനിടെ വനംവകുപ്പിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കിഴുകാനം വൈൽഡ്‌ ലൈഫ് ഫോറസ്റ്റർ മനോജ് ടി. മാത്യുവി​െൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. രണ്ടര കിലോ ഇറച്ചിയാണ് ഇവർ പാകം ചെയ്തിരുന്നത്. ബാക്കി മറ്റ് പ്രതികൾക്ക് നൽകിയതായാണ് ഇവർ പറയുന്നത്. മുള്ളൻപന്നിയുടെ അവശിഷ്ടങ്ങൾ വീടിനു സമീപത്തെ ഷെഡിൽെവച്ച് കരിച്ചുകളഞ്ഞതായി സ്ഥിരീകരിച്ചു. അയ്യപ്പൻകോവിൽ ഡെപ്യൂട്ടി റേഞ്ചർ റോയി രാജൻ, കാക്കത്തോട് ഫോറസ്റ്റർ സജി വി. തോമസ് എന്നിവർക്ക് പ്രതികളെ കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story