Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 2:59 PM IST Updated On
date_range 14 Aug 2017 2:59 PM ISTസഞ്ചാരികളില്ല; കോടിമത വാട്ടർ പാർക്ക് ഉപകരണങ്ങൾ നോക്കുകുത്തി
text_fieldsbookmark_border
കോട്ടയം: കോടിമത വാട്ടർ പാർക്കിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ സഞ്ചാരികളില്ലാതെ നശിക്കുന്നു. സാഹസിക ജലവിനോദ ഉപകരണങ്ങൾ ഉൾപ്പെടുത്തി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ കോടിമത പാലത്തിന് സമീപമാണ് പാർക്ക് തുറന്നത്. കഴിഞ്ഞവർഷം ഒാണസമ്മാനമായി കൊടുരാറിെൻറ തീരത്ത് നഗരവാസികൾക്ക് സായാഹ്നം ചെലവഴിക്കാനും കുട്ടികൾക്ക് വിനോദമൊരുക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്. അധികൃതരുടെ അവഗണക്കൊപ്പം വിനോദസഞ്ചാരികളും ഇവിടേക്ക് തിരിഞ്ഞുനോക്കാതെയായി. മഴക്കാലത്തിന് മുമ്പ് ആറ്റിൽ നിറഞ്ഞ പോളയായിരുന്നു പ്രധാനതടസ്സം. പോളയിൽനിന്ന് മോചനം കാത്ത് വെള്ളത്തിലെ വിനോദോപാധികൾ മാസങ്ങളോളം വെറുതെകിടന്നു. കനത്തമഴയിൽ പോള ഒഴുകിപ്പോയെങ്കിലും കൊടൂരാറ്റിലെ കുത്തൊഴുക്ക് അപകടഭീതിയൊരുക്കുമെന്ന ആശങ്കയിൽ 'വിനോദം' നിർത്തലാക്കി. ലക്ഷങ്ങൾ മുടക്കിയാണ് വെള്ളത്തിൽ വിനോദം സാധ്യമാക്കുന്ന ഉപകരണങ്ങൾ വാങ്ങിയത്. കനേഡിയൻ കനോയ്, ബനാന റൈഡ്, വാട്ടർ സൈക്കിൾ, പെഡൽ ബോട്ട്, വള്ളം, വാട്ടർ സോർബിങ് എന്നിവയാണുള്ളത്. കോടിമതയിലെ ബോട്ട്ജെട്ടിയിൽനിന്ന് ബോട്ടിൽ വേമ്പനാട്ടുകായലിലെത്തി സൂര്യാസ്തമനം കണ്ട് തിരികെയെത്തുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരുന്നത്. അതേസമയം, പാർക്ക് തുറന്നത് സംബന്ധിച്ച് വേണ്ടത്ര പ്രചാരണം നടത്താത്തതും പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. 100 മുതൽ 300 രൂപവരെയുള്ള നിരക്ക് സാധാരണക്കാർക്ക് താങ്ങാനാവുന്നില്ല. ആളുകളുടെ സുരക്ഷക്ക് വേണ്ടത്ര മുന്നൊരുക്കമില്ലാത്തതും സഞ്ചാരികളെ അകറ്റി. ആളുകൾ എത്താതെ വന്നതോടെ വാട്ടർ പാർക്കിലെ രണ്ടാംഘട്ട പദ്ധതികൾ പൂർണമായും അവതാളത്തിലായി. ലക്ഷങ്ങൾ മുടക്കി ആറ്റുതീരത്ത് ഒരുക്കിയ നടപ്പാത പൊട്ടിപ്പൊളിഞ്ഞ് തകർച്ചയുടെ വക്കിലാണ്. സോളിഡാരിറ്റി ഫ്രീഡം സ്ക്വയർ ഇന്ന് കോട്ടയം: സംഘ്പരിവാറിെൻറ ഭ്രാന്തൻ ദേശീയതക്കെതിരെ സംസ്ഥാന വ്യാപകമായി 100 കേന്ദ്രങ്ങളിൽ സോളിഡാരിറ്റി ഫ്രീഡം സ്ക്വയർ സംഘടിപ്പിക്കും. ഇതിെൻറ ഭാഗമായി മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനിയിൽ തിങ്കളാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ഫ്രീഡം സ്ക്വയർ പരിപാടിയിൽ സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ് സംസാരിക്കും. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എ.എം.എ. സമദ്, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ഷിഹാബ് കാസിം, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി സുനിൽ ജാഫർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അരുൺ, മുസ്ലിം യൂത്ത്ലീഗ് ജില്ല വൈസ് പ്രസിഡൻറ് എ.ബി.സി. സാജിദ്, സി.എസ്.ഡി.എസ് കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡൻറ് എ.വി. ബിജു, എസ്.യു.സി.െഎ കാഞ്ഞിരപ്പള്ളി ലോക്കൽ സെക്രട്ടറി വി.ആർ. കൊച്ചുമോൻ, എസ്.ഡി.പി.െഎ മണ്ഡലം പ്രസിഡൻറ് നജീബ് എന്നിവർ പെങ്കടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story