Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 2:56 PM IST Updated On
date_range 14 Aug 2017 2:56 PM ISTസ്വാശ്രയ സ്ഥാപനങ്ങൾക്കായി രൂപവത്കരിച്ച സൊസൈറ്റി എം.ജി സർവകലാശാലക്ക് തിരിച്ചടിയാകുന്നു
text_fieldsbookmark_border
കോട്ടയം: സ്കൂൾ ഒാഫ് മെഡിക്കൽ എജുക്കേഷൻ (എസ്.എം.ഇ) അടക്കമുള്ള സ്വാശ്രയ സ്ഥാപനങ്ങളുെട നടത്തിപ്പിനായി രൂപവത്കരിച്ച സൊസൈറ്റി എം.ജി സർവകലാശാലക്ക് തിരിച്ചടിയാകുന്നു. സൊൈസറ്റി രൂപവത്കരണം വരുമാനത്തെ ബാധിച്ചതിെനാപ്പം നിയമക്കുരുക്കിലേക്കും സർവകലാശാലയെ തള്ളിവിടുകയാണ്. സ്ഥാപനങ്ങളെ സൊസൈറ്റിക്ക് കീഴിലേക്ക് മാറ്റിയതോടെ ഇവിടത്തെ അഞ്ഞൂറോളം അധ്യാപകർക്ക് സർവകലാശാല പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ അറുപതോളം സ്ഥിരനിമയനം ലഭിച്ച അധ്യാപകർ കോടതിയെ സമീപിച്ചു. കഴിഞ്ഞദിവസം ഇതിൽ അനുകൂലവിധിയുണ്ടായി. ഇതോടെ ഇവരെയെല്ലാം സർവകലാശാലക്ക് കീഴിൽ നിലനിർത്തേണ്ടി വരുന്ന സ്ഥിതിയാണ്. ഇവരെ ഡെപ്യൂേട്ടഷനിൽ സൊസൊറ്റിക്ക് കീഴിലേക്ക് മാറ്റാൻ കഴിയുമെന്ന സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും ശമ്പളബാധ്യത അടക്കമുള്ളവ സർവകലാശല വഹിക്കണമെന്നാണ് കോടതിയെ സമീപിച്ചവരുടെ നിലപാട്. അനധികൃതമായാണ് ഇത്തരം നിയമനങ്ങളെന്ന വാദങ്ങളും ഇവർ തള്ളുന്നു. വിവിധ കൗൺസിലുകളുടെ അംഗീകാരത്തിന് നിശ്ചിത ശതമാനം സ്ഥിരം അധ്യാപകർ വേണമെന്ന നിബന്ധനയുണ്ട്. ഇതിെൻറ ഭാഗമായാണ് പല സ്ഥിരനിയമനങ്ങളും നടത്തിയിരിക്കുന്നത്. സർവകലാശാലയാണ് ഇതുസംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള അധ്യാപകരെ പിരിച്ചുവിട്ടത് ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ലക്ഷ്യമിട്ടാണെന്നും ഇവർ ആരോപിക്കുന്നു. അതിനിടെ നിലവിലെ വിദ്യാർഥികളും സൊസൈറ്റി രൂപവത്കരണത്തിൽ പ്രതിഷേധത്തിലാണ്. സർവകലാശാല ഡിപ്പാർട്മെൻറ് എന്ന നിലയിലാണ് തങ്ങൾ കോഴ്സുകൾക്ക് ചേർന്നതെന്ന് ഇവർ പറയുന്നു. സർവകലാശാല ഡിപ്പാർട്മെൻറ് എന്ന നിലയിലായിരുന്നു കോഴ്സ് സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്. ഇനി സൊസൈറ്റിയുെട പേരിലാകും. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഇവർ പറയുന്നു. സൊസൈറ്റിയുെട കീഴിലേക്ക് മാറ്റിയതോെട കോഴ്സുകളും താളംതെറ്റി. എം.സി.എ അടക്കമുള്ള കോഴ്സുകൾ ഇതുവെര ആരംഭിച്ചിട്ടില്ല. കോഴ്സുകളുടെ ആകർഷണീയത കുറഞ്ഞതായും ചൂണ്ടിക്കാട്ടപ്പെുന്നു. അതിനിടെ, സൊസൈറ്റി രൂപവത്കരിച്ചതോടെ നേരേത്ത ഇത്തരം സെൻററുകളിൽ പ്രവർത്തിച്ചിരുന്ന 124 ജീവനക്കാരെ സർവകലാശാല തിരിച്ചുവിളിച്ചിരുന്നു. എന്നാൽ, ഇവർക്ക് ഇതുവരെ പകരം പോസ്റ്റ് നൽകാൻ കഴിഞ്ഞിട്ടില്ല. ചിലർക്ക് മാത്രമാണ് ജോലി നൽകിയിരിക്കുന്നത്. ആരോഗ്യ സർവകലാശാലയുടെ അംഗീകാരം നഷ്ടപ്പെട്ടതോടെ സർക്കാൻ മുൻകൈയെടുത്താണ് സെൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാസ് സ്റ്റഡീസ് എന്ന പേരിൽ സൊസൈറ്റി രൂപവത്കരിച്ചത്. എന്നാൽ, വേണ്ടത്ര ശാസ്ത്രീയ പഠനം നടത്തിയിരുന്നില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അടുത്തിടെ സൊൈസറ്റിക്ക് 50 കോടി രൂപ അനുവദിക്കാനുള്ള സിൻഡിക്കേറ്റ് നീക്കം ജീവനക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് മരവിപ്പിക്കേണ്ടിയും വന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story