Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 2:56 PM IST Updated On
date_range 14 Aug 2017 2:56 PM ISTസ്വാതന്ത്ര്യസമരകാലത്തെ 'പുസ്തകപ്പുര' ഒാർമയായി
text_fieldsbookmark_border
കോട്ടയം: സ്വാതന്ത്ര്യസമരകാലത്ത് നാടിന് അക്ഷരവെളിച്ചം പകർന്ന 'പുസ്തകപ്പുര' ഒാർമയായി. 70ാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുേമ്പാൾ ജ്വലിക്കുന്ന ഒാർമകൾ സമ്മാനിച്ച താഴത്തങ്ങാടി കുളപ്പുരക്കടവിൽ പഴയകടമുറി കെട്ടിടത്തിൽ ആരംഭിച്ച 'ഇഖ്ബാൽ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം' നൊമ്പരക്കാഴ്ചയാണ്. 1947 ഫെബ്രുവരിയിൽ ഒരുകൂട്ടം വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ലൈബ്രറിക്ക് തുടക്കമിട്ടത്. അക്കാലത്ത് ചെറുപ്പക്കാരുടെ ആവേശവും സ്വാതന്ത്ര്യസമരത്തിനു കാവ്യഭാവനകളാൽ പ്രചോദനമേകിയ കവി അല്ലാമ മുഹമ്മദ് ഇക്ബാലിെൻറ പേരാണ് നൽകിയത്. കോട്ടയത്തിെൻറ സാംസ്കാരിക കേന്ദ്രമായിരുന്ന താഴത്തങ്ങാടിയിലും പരിസരത്തും വിദ്യാർഥികൾ വീടുവീടാന്തരം കയറിയിറങ്ങിയാണ് സഹായങ്ങൾ തേടിയത്. ഒടുവിൽ 440/47 രജിസ്റ്റർ നമ്പറിൽ കോയിപ്പുറത്ത് കുഞ്ഞുമൈതീൻകുട്ടിയുടെ കടമുറിയിൽ ഇടം കണ്ടെത്തി. പ്രതിമാസവാടക 10രൂപ നിശ്ചയിച്ചെങ്കിലും ഉടമയുടെ വകയായി നാലുരൂപ സംഭാവനയായി കിഴിച്ച് ആറുരൂപയാണ് നൽകിയിരുന്നത്. തിരുവിതാംകൂറിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിനു തുടക്കമിട്ട പി.എൻ. പണിക്കരുടെ മാർഗനിർദേശങ്ങൾ ഗുണകരമായി. സർക്കാർ ഗ്രാൻറുവരെ കിട്ടിയെങ്കിലും പിന്നീട് ഇല്ലാതായി. ആദ്യകാലത്ത് വീടുകളിൽനിന്ന് ഉൽപന്നങ്ങളും സ്വീകരിച്ചിരുന്നു. പണപ്പിരിവിലൂടെയും അല്ലാതെയും വിപുല പുസ്തകശേഖരം തേടി അകലെയുള്ള പ്രദേശങ്ങളിലെ ആളുകൾവരെ എത്തിയിരുന്നു. ഡിബേറ്റിങ് ക്ലബ്, സ്പോർട്സ് ക്ലബ്, ഹിന്ദി ക്ലാസ് എന്നിവ വർഷങ്ങളോളം പ്രവർത്തിച്ചു. അഞ്ചു പതിറ്റാണ്ടോളം അക്ഷരസമൃദ്ധിയിലൂടെ സഞ്ചരിച്ച ലൈബ്രറിയുടെ പ്രവർത്തനം ടെലിവിഷൻ വരവോടെ ഭാഗികമായി നിലച്ചു. ഇതിനൊപ്പം വായനശീലമുള്ളവർ ജോലിതേടി വിദേശത്തേക്ക് ചേക്കേറിയതും തിരിച്ചടിയായി. കാലത്തെ അതിജീവിക്കാനാകാത്തവിധം പഴയകെട്ടിടം ജീർണിച്ചതോടെ പുസ്തകവും ഇല്ലാതായി. അവസാനശ്വാസവും നാടിനെ അരനൂറ്റാണ്ട് അക്ഷരസമൃദ്ധിയിലേക്ക് നയിച്ച് വിടവാങ്ങിയ ഗ്രന്ഥശാലയുടെ വീെണ്ടടുപ്പ് ചരിത്രത്തെ അടയാളപ്പെടുത്തലാണ്. പി.എസ്. താജുദ്ദീൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story