Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 3:20 PM IST Updated On
date_range 13 Aug 2017 3:20 PM ISTഎക്സൈസ് സ്പെഷൽ ഡ്രൈവ്; രണ്ടുദിവസത്തിനിടെ 75പേർക്കെതിരെ കേസ്, 12 പേർ പിടിയിൽ
text_fieldsbookmark_border
* കഞ്ചാവ് വിൽപനക്കേസിൽ യുവാക്കളടക്കം പന്ത്രണ്ടുപേർ പിടിയിൽ തൊടുപുഴ: ലഹരിയുടെ അനിയന്ത്രിത ഒഴുക്ക് നേരിടാൻ എക്സൈസ് ആരംഭിച്ച സ്പെഷൽ എൻഫോഴ്സ്മെൻറ് ഡ്രൈവിൽ രണ്ടുദിവസത്തിനിടെ 75പേർക്കെതിരെ കേസെടുക്കുകയും 12പേർ പിടിയിലാവുകയും ചെയ്തു. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ടാണ് ജില്ലയുടെ വിവഭാഗങ്ങളിൽനിന്നായി പന്ത്രണ്ടു പേരും എക്സൈസിെൻറ പിടിയിലായത്. ഇവരിൽ കൂടുതൽ പേരെയും വിദ്യാലയങ്ങൾക്ക് സമീപത്തു നിന്നാണ് പിടികൂടിയത്. 11 അബ്കാരി കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 12പേർക്കെതിരെയും പുകയില ഉൽപന്നങ്ങൾ വിറ്റതിനും ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് ആറു പേർക്കെതിരെയും കേസെടുത്തു. ഒരു കാറും കസ്റ്റഡിയിലെടുത്തു. ഓണത്തോടനുബന്ധിച്ച്, ഒരുമാസം നീളുന്ന സ്പെഷൽ എൻഫോഴ്സ്മെൻറ് ഡ്രൈവ് കഴിഞ്ഞ വ്യാഴാഴ്ചമുതൽ ആരംഭിച്ചിരുന്നു. നിയമവിരുദ്ധ ലഹരി ഉപയോഗവും വിൽപനയും വർധിക്കാനിടയുള്ള സാഹചര്യത്തിൽ ശക്തമായ പ്രവർത്തനങ്ങളിലൂടെ വ്യാജമദ്യവ്യാപനവും കടത്തും തടയാൻ നടപടിയുണ്ടാകുമെന്ന് ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണർ അബ്ദുൽ കലാം പറഞ്ഞു. വ്യാജവാറ്റ്, സ്പിരിറ്റ്, കളർ ചേർത്ത വ്യാജമദ്യം, വ്യാജക്കള്ള്, വ്യാജ ആയുർവേദ ഉൽപന്നങ്ങൾ, ലഹരിമരുന്ന് എന്നിവയുടെ കടത്ത്, വിൽപന, വിതരണം, ഉപയോഗം എന്നിവ തടയും. മദ്യത്തിനു പകരമായി കഞ്ചാവ് ഉൾപ്പെടെ ലഹരിമരുന്നുകൾ ഉപയോഗിക്കുന്ന പ്രവണത യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ എൻ.ഡി.പി.എസ് കുറ്റകൃത്യങ്ങളും അമർച്ചചെയ്യും. ഓണക്കാലമാകുന്നതോടെ, വനപ്രദേശവുമായി ചേർന്നുകിടക്കുന്ന ഭാഗങ്ങളിലും വനത്തിനുള്ളിലും വ്യാജചാരായ ഉൽപാദനം നടക്കാൻ സാധ്യതയുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലുള്ള ഊടുവഴികളിലൂടെയും കുറുക്കുവഴികളിലൂടെയുമുള്ള സ്പിരിറ്റ് കടത്ത്, കോളനികൾ കേന്ദ്രീകരിച്ചുള്ള വ്യാജവാറ്റും വിൽപനയും എന്നിവക്കും സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. സ്വാതന്ത്രദിന റാലിയും സാംസ്കാരിക സമ്മേളനവും തൊടുപുഴ: നഗരസഭയും പൊതുവിദ്യാഭ്യാസ വകുപ്പും മർച്ചൻറ് യൂത്ത് വിങ്ങും ചേർന്ന് സ്വാതന്ത്ര്യദിന റാലിയും സാംസ്കാരിക സമ്മേളനവും നടത്തും. സ്വാതന്ത്ര്യദിനത്തിൽ രാവിലെ 10ന് തൊടുപുഴ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിക്കുന്ന റാലി മർച്ചൻറ് ട്രസ്റ്റ് ഹാളിൽ സമാപിക്കും. ദ്രോണാചാര്യ കെ.പി. തോമസ് മാഷ് റാലിയിൽ സല്യൂട്ട് സ്വീകരിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റാലിക്കുശേഷം സാംസ്കാരിക സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മർച്ചൻറ് യൂത്ത് വിങ് പ്രസിഡൻറ് സി.കെ. ശിഹാബിെൻറ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ സഫിയ ജബ്ബാർ സ്വാതന്ത്ര്യദിന സന്ദേശം നൽകും. സംസ്ഥാന-ദേശീയതലത്തിൽ കലാ-കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് മെമേൻറാ നൽകും. റാലിയിൽ മികച്ച പ്രകടനം നടത്തുന്ന മൂന്ന് സ്കൂളുകൾക്ക് എവർ റോളിങ് ട്രോഫിയും യഥാക്രമം 5001, 2501, 1001 രൂപ കാഷ് അവാർഡും നൽകും. തൊടുപുഴ മേഖലയിലെ 25 സ്കൂളുകളിൽനിന്ന് വിദ്യാർഥികൾ, കായികതാരങ്ങൾ, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, എസ്.പി കാഡറ്റുകൾ, മുനിസിപ്പൽ കൗൺസിലർമാർ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.കെ. നാവൂർഖനി, സെക്രട്ടറി പി. അജീവ്, യൂത്ത് വിങ് പ്രസിഡൻറ് സി.കെ. ഷിഹാബ്, ജനറൽ സെക്രട്ടറി പി.ആർ. പ്രശാന്ത്, വൈസ് പ്രസിഡൻറ് ഉമേഷ് കെ.ആർ. തുടങ്ങിയവർ പങ്കെടുത്തു. പൂച്ചപ്ര സ്‌കൂളില്‍ സ്‌നേഹസംവാദ സദസ്സ് പൂച്ചപ്ര: പൊതുവിദ്യാഭ്യാസ ശാക്തീകരണം, വിദ്യാര്‍ഥികളുടെ വ്യക്തിത്വവികസനം എന്നിവ ലക്ഷ്യമിട്ട് തൃശൂര്‍ ആസ്ഥാനമായ ഗ്രാമചേതന ചാരിറ്റബിള്‍ സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂച്ചപ്ര ഗവ.ഹൈസ്‌കൂളില്‍ 15ന് രാവിലെ പത്തുമുതല്‍ സ്‌നേഹസംവാദ സദസ്സ് നടത്തും. ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് അസീസി തൃശൂര്‍ നേതൃത്വം നല്‍കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story