Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാ​ത്രിയാർക്കീസുമായി...

പാ​ത്രിയാർക്കീസുമായി ചർച്ചക്ക്​ സന്നദ്ധതയറിയിച്ച്​ ഒാർത്തഡോക്​സ്​ സഭ

text_fields
bookmark_border
കോട്ടയം: മലങ്കര സഭാതർക്കത്തിൽ അന്ത്യോഖ്യ പാത്രിയാർക്കീസുമായി ചർച്ചക്ക് സന്നദ്ധയറിയിച്ച് ഒാർത്തഡോക്സ് സഭ സുന്നഹദോസ്. പുതിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മലങ്കര സഭയിൽ സമാധാനവും െഎക്യവും സ്ഥാപിക്കുന്നതി​െൻറ ഭാഗമായി അന്ത്യോഖ്യ പാത്രിയാർക്കീസുമായി നേരിട്ട് ചർച്ച നടത്താനാണ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസി​െൻറ തീരുമാനം. 1934ലെ ഭരണഘടനയുടെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിൽ സമാധാനപരമായും നിയമപരമായും സഭയിലെ ഐക്യം പൂർണമാക്കാനും ഐക്യത്തി​െൻറയും സമാധാനത്തി​െൻറയും സന്ദേശം സഭയിലെ എല്ലാ വിശ്വാസികളിലും എത്തിക്കാനും ഉതകുന്ന പദ്ധതികൾ ആവിഷ്കരിക്കും. ഉച്ചഭാഷിണികളിലൂടെയുള്ള ശബദമലിനീകരണവും പെരുന്നാളുകൾ, വിവാഹങ്ങൾ എന്നിവയിലെ ധൂർത്തും നിയന്ത്രിക്കാനും തീരുമാനമായി. വംശീയവും മതപരവും ഭാഷാപരവും രാഷ്ട്രീയപരവുമായ അസഹിഷ്ണുതക്കെതിരെ ശക്തമായ ബോധവത്കരണം അത്യാവശ്യമാണെന്നും ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേർന്ന യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പട്ടിണിമരണങ്ങൾ, പകർച്ചവ്യാധികൾ, തൊഴിലില്ലായ്മ, ഉൗർജപ്രതിസന്ധികൾ തുടങ്ങിയ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനു പകരം മനുഷ്യത്വരഹിത നടപടി ഉണ്ടാകുന്നതിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. തീവ്രവാദപ്രവർത്തനങ്ങൾ ലഘൂകരിക്കാനും മതസൗഹാർദം തകർക്കുന്ന ശ്രമങ്ങളെ ചെറുത്തു തോൽപിക്കാനും രാഷ്ട്രീയ-മതചിന്തകൾക്ക് അതീതമായി കേരള സമൂഹം ഒരുമിച്ചു മുന്നേറണം. സഭയുടെ ആരാധനാലയങ്ങൾ ഹരിതദേവാലയങ്ങളാക്കി മാറ്റാനും പരിസര മലിനീകരണം തടയാനും ഉൗർജസംരക്ഷണ സംരംഭങ്ങൾ സംഘടിപ്പിക്കും. സ്ലീബാദാസ സമൂഹത്തി​െൻറ സ്ഥാപകനായ പത്രോസ് മാർ ഒസ്താത്തിയോസി​െൻറ ചരമ കനകജൂബിലി പ്രമാണിച്ച് ദലിതരുടെയും ദലിത് ൈക്രസ്തവരുടെയും ഉന്നമനം ലക്ഷ്യമാക്കി വിവിധ പദ്ധതികൾ ആവിഷ്കരിക്കും. ലോക ആത്മഹത്യ പ്രതിരോധദിനമായ സെപ്റ്റംബർ 10ന് ആത്മഹത്യ പ്രതിരോധദിനമായി ആചരിക്കും. സാമൂഹമാധ്യമങ്ങളിലെ വിപത്തുകൾക്കെതിരെ യുവജനങ്ങൾക്കും വിദ്യാർഥികൾക്കും ബോധവത്കരണ പരിപാടികൾ ഭദ്രാസന- മേഖല തലങ്ങളിൽ സംഘടിപ്പിക്കും. അടുത്ത മാർച്ച് 23ന് മൂറോൻ കൂദാശ ചെയ്യാനും തീരുമാനിച്ചു. കൂദാശയുടെ ക്രമീകരണങ്ങൾക്ക് സക്കറിയ മാർ അന്തോണിയോസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. സക്കറിയാസ് മാർ അേപ്രം എന്നിവരെ ചുമതലപ്പെടുത്തി. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ അധ്യക്ഷതവഹിച്ചു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളികാർപ്പസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, എബ്രഹാം മാർ എപ്പിഫാനിയോസ് എന്നിവർ ധ്യാനയോഗങ്ങൾക്ക് നേതൃത്വം നൽകി. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് റിപ്പോർട്ട് അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story