Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 3:38 PM IST Updated On
date_range 12 Aug 2017 3:38 PM ISTആക്രമണവും ദാരിദ്ര്യവും; ചെരിയുന്ന ആനകളുടെ എണ്ണത്തിൽ വർധന
text_fieldsbookmark_border
ഒരു വർഷത്തിനിടെ െചരിഞ്ഞ കാട്ടാനകളുടെ എണ്ണം 44 തൊടുപുഴ: ആക്രമണങ്ങളിൽ മുറിവേറ്റും ആരോഗ്യപ്രശ്നങ്ങൾ മൂലവും െചരിയുന്ന കാട്ടാനകളുടെ എണ്ണം വർധിക്കുന്നു. വനം വകുപ്പ് കണക്കനുസരിച്ച് സംസ്ഥാനത്ത് ഒരു വർഷത്തിനിടെ െചരിഞ്ഞത് 44 കാട്ടാനയാണ്. വ്യാപക വനനശീകരണം മൂലം ആവാസവ്യവസ്ഥ തകിടം മറിഞ്ഞതും സ്വാഭാവിക വഴിത്താരകൾ നഷ്ടമായതുമടക്കമുള്ള കാരണങ്ങളാലാണ് കാട്ടാനകൾ മരണക്കുരുക്കിലാകുന്നത്. ആഹാരം തേടാനുള്ള ശേഷി കുറയുന്നതോടെ ഭക്ഷണ ദാരിദ്ര്യം മൂലവും മറ്റ് ആരോഗ്യപ്രശ്നങ്ങളാലും വാർധക്യം മൂലവും ചെരിഞ്ഞവ ഇതിൽപെടും. വേട്ടസംഘങ്ങളുടെ ആക്രമണത്തിലും കൃഷിയിടങ്ങളിൽ ഇറങ്ങുന്നതിൽ പ്രകോപിതരായി നാട്ടുകാർ മുറിവേൽപിക്കുന്നതിലൂടെയും വിവിധ വനമേഖലകളിൽ ആയുസ്സെത്താതെ ആനകൾ ചെരിയുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഒരു വനമേഖലയിൽനിന്ന് മറ്റൊരു വനമേഖലയിലേക്കുള്ള കാട്ടാനകളുടെ പരമ്പരാഗത സഞ്ചാരമാർഗങ്ങളാണ് ആനത്താരകൾ. ഇൗ താരകളിൽ പലതും കൃഷിയിടങ്ങളായും കെട്ടിടങ്ങളായും മാറി. വികസനത്തിെൻറയും വിനോദസഞ്ചാരത്തിെൻറയും മറവിൽ സർക്കാറും കച്ചവടക്കണ്ണോടെ വനം, റിസോർട്ട് മാഫിയകളും വനം വ്യാപകമായി കൈയേറിയതോടെ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയും അതോടൊപ്പം ആനത്താരകളും അപ്രത്യക്ഷമായി. സുൽത്താൻ ബത്തേരി വനമേഖലയിൽ അഞ്ചും തോൽപെട്ടിയിൽ നാലും ഇടുക്കിയിൽ മൂന്നും ആനയാണ് എട്ടുമാസത്തിനിടെ ചെരിഞ്ഞത്. കുറിച്ചിയാട്- മൂന്ന്, വാഴച്ചാൽ- രണ്ട്, അതിരപ്പിള്ളി- രണ്ട്, കുരുളായ് -രണ്ട്, വഴിക്കടവ്- രണ്ട്, മുത്തങ്ങ- രണ്ട്, ശെന്തുരുണി, പത്തനാപുരം, അഴുത, പാലപ്പിള്ളി, വെള്ളിക്കുളങ്ങര, കോടനാട്, ഇടമലയാർ, കുട്ടമ്പുഴ, അഗളി, അട്ടപ്പാടി, എടവണ്ണ, കൊട്ടിയൂർ, പെരുവണ്ണാമുഴി എന്നിവിടങ്ങളിൽ ഒന്നുവീതവും ആന അടുത്തകാലങ്ങളിൽ െചരിഞ്ഞു. മൂന്നാർ, ചിന്നക്കനാൽ മേഖലകളിൽ 17 ദിവസത്തിനിടെ മൂന്ന് കാട്ടാനക്കാണ് ദുരൂഹസാഹചര്യത്തിൽ ജീവൻ നഷ്ടമായത്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്ന സംഭവങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടിവരുകയാണെന്ന് വനപാലകരും ചൂണ്ടിക്കാട്ടുന്നു. മനുഷ്യെൻറ സമീപനങ്ങളിലുണ്ടായ മാറ്റമാണ് ഇതിനു കാരണമെന്ന് വനം-വന്യജീവി വകുപ്പ് അധികൃതരും പറയുന്നു. നഗരങ്ങളുടെ മാലിന്യത്തൊട്ടികളായി കാടുകൾ മാറുന്നതും വന്യമൃഗങ്ങളുടെ നിലനിൽപിന് ഭീഷണിയാണ്. കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളിൽ പലതും നേരത്തേ കാട്ടാനകൾ ഭക്ഷണം തേടിയെത്തിയിരുന്ന സ്ഥലങ്ങളായിരുെന്നന്ന് വനപാലകർ പറയുന്നു. കാട്ടിനുള്ളിൽ ഭക്ഷണം കിട്ടാതായതോടെയാണ് ഇവിടങ്ങളിലേക്ക് ആനകൾ കൂട്ടമായി ഇറങ്ങുന്നത്. എന്നാൽ, തിരികെ ഇവക്ക് കാട്ടിലേക്ക് കയറിപ്പോകാൻ കഴിയാതിരിക്കുന്നത് വനം വകുപ്പിനെയും പ്രതിസന്ധിയിലാക്കുകയാണ്. അഫ്സൽ ഇബ്രാഹിം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story