Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 3:41 PM IST Updated On
date_range 11 Aug 2017 3:41 PM ISTകർഷക ദിനാചരണത്തിൽ സഹകരിക്കില്ലെന്ന് ഇൻഫാം
text_fieldsbookmark_border
കോട്ടയം: കോടികൾ ചെലവഴിച്ച് സംസ്ഥാന സർക്കാർ നടത്തുന്ന ചിങ്ങം ഒന്നിലെ കർഷക ദിനാചരണവും ആഘോഷവും പ്രഹസനമാണെന്നും ഇൻഫാം ഉൾപ്പെടെയുള്ള കർഷക പ്രസ്ഥാനങ്ങൾ സഹകരിക്കില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ. കൃഷി വകുപ്പ് നിരന്തരം നടത്തുന്ന പ്രഖ്യാപനങ്ങളിൽ കർഷകർക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു. റബർ, നാളികേരം, തേയില, കാപ്പി തുടങ്ങിയ വിളകൾ വൻ തകർച്ച നേരിടുകയാണ്. ഓണനാളുകളിൽ പച്ചക്കറികിറ്റ് വിറ്റും മെത്രാൻകായലിൽ വിത്തെറിഞ്ഞതുകൊണ്ടും കർഷകദിനം ആചരിച്ചതുകൊണ്ടും കർഷകർ രക്ഷപ്പെടില്ല. വിള ഇൻഷുറൻസ് പദ്ധതിയിലൂടെ ന്യൂ ജനറേഷൻ ഇൻഷുറൻസ് കമ്പനികളുടെ ഏജൻറുമാരായി കൃഷി വകുപ്പ് മാറി. വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാത്ത കർഷകർക്ക് ഇതര കാർഷിക ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നുള്ള കൃഷിവകുപ്പിെൻറ നിലപാട് അംഗീകരിക്കാനാവില്ല. കർഷക ദിനാഘോഷങ്ങളുടെ മറവിൽ ഖജനാവ് കൊള്ളയടിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് അവസരമൊരുക്കുമെന്നതിനപ്പുറം കർഷകർക്കോ പൊതുസമൂഹത്തിനോ നേട്ടമുണ്ടാവില്ലെന്ന് കഴിഞ്ഞകാല അനുഭവങ്ങൾ വ്യക്തമാക്കുന്നു. കർഷകദിനം കേരളത്തിലെ കർഷകനു കണ്ണീർദിനമാണെന്നും അദ്ദേഹം ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story