Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 3:38 PM IST Updated On
date_range 11 Aug 2017 3:38 PM ISTസേനയിൽനിന്ന് വിരമിച്ചവരും സർവിസിലുള്ളവരും ഒത്തുചേർന്നു
text_fieldsbookmark_border
കോട്ടയം: പൊലീസ് സേനയിൽനിന്ന് വിരമിച്ചവരും സർവിസിലുള്ളവരും ഒത്തുചേർന്ന സെമിനാർ വേറിട്ടതായി. ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രെൻറ നേതൃത്വത്തിൽ ജില്ല െപാലീസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പെങ്കടുത്ത നിരവധിപേർ അനുഭവങ്ങൾ പങ്കിട്ടു. വിരമിച്ചവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെ പല പ്രശ്നങ്ങൾക്കും വ്യത്യസ്ത രീതിയിൽ പരിഹാരം കാണാൻ സാധിക്കുമെന്ന് റിട്ട. ബിഹാർ ഡി.ജി.പി കെ.ജെ. ജേക്കബ് പറഞ്ഞു. മാധ്യമങ്ങളുടെ ഇടപെടൽ വന്നതോടെ പൊലീസിൽ സമ്മർദം കൂടി. പൊലീസിെൻറ അടിസ്ഥാന തത്വങ്ങളും മനോഭാവവും ചിന്താഗതിയും ഒന്നുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ബീറ്റ് ഓഫിസർമാരുടെ പ്രവർത്തനത്തെക്കുറിച്ച് ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. ഒരു മാസത്തിനകം ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലെയും ബീറ്റ് ഒാഫിസർമാരുടെ ഭവനസന്ദർശനം പൂർത്തിയാക്കും. ബീറ്റ് പ്രവർത്തനം പൂർത്തീകരിക്കുന്നതോടെ പൊലീസിെൻറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. പ്രത്യേക പരിഗണന ലഭിക്കേണ്ട ആളുകളെ സംബന്ധിച്ച വിവരശേഖരണം പൂർത്തിയായിവരുകയാണ്. സേനയിൽനിന്ന് വിരമിച്ചവരോട് മാന്യമായ പെരുമാറ്റം തുടരണം. സമൂഹത്തിൽ പൊലീസിന് വിലകിട്ടണമെങ്കിൽ കൂടുതൽ അറിവ് നേടണമെന്നും സെമിനാർ വിലയിരുത്തി. റിട്ട. എസ്.പി മാരായ കെ.ജെ. ദേവസ്യ, എബ്രഹാം മാത്യു, ഐ.സി. തമ്പാൻ, കെ.കെ. ചെല്ലപ്പൻ, സ്കറിയ സെബാസ്റ്റ്യൻ, കെ.ജെ. മാത്യു, പി. കൃഷ്ണകുമാർ, എം.എൻ. ജയപ്രകാശ്, എ.എൻ. വേണുഗോപാൽ, വാസുദേവമേനോൻ, ബേബി എബ്രഹാം, സി.കെ. സക്കറിയ, തോമസ് ജോർജ്, പി.എസ്. സക്കറിയ എന്നിവരും ജില്ലയിലെ ഡിവൈ.എസ്.പി-മാരും പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story