Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസമഗ്ര തെരുവുനായ്​...

സമഗ്ര തെരുവുനായ്​ നിയന്ത്രണ പദ്ധതിക്ക്​ തുടക്കം ജനപ്രതിനിധികളുമായി പൂർണമായി സഹകരിക്കണം ^ജില്ല പഞ്ചായത്ത് പ്രസിഡൻറ്​

text_fields
bookmark_border
സമഗ്ര തെരുവുനായ് നിയന്ത്രണ പദ്ധതിക്ക് തുടക്കം ജനപ്രതിനിധികളുമായി പൂർണമായി സഹകരിക്കണം -ജില്ല പഞ്ചായത്ത് പ്രസിഡൻറ് കോട്ടയം: ജില്ലയിൽ തുടക്കം കുറിച്ച സമഗ്ര തെരുവുനായ് നിയന്ത്രണ പദ്ധതി വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഏറ്റെടുക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കോട്ടയം പരിയാരം വെറ്ററിനറി പോളിക്ലിനിക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ഒരു കോടിയുടെ വിപുലമായ പദ്ധതിയാണ് ആവിഷ്കരിച്ചത്. വലിയ സാമൂഹിക വിപത്തായി മാറിയ തെരുവുനായ് ശല്യം ഇല്ലാതാക്കാൻ ആവിഷ്കരിച്ച പദ്ധതി അനാവശ്യ വിവാദങ്ങളും ആശങ്കകളും ഉയർത്തി തടസ്സപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾ കൂട്ടുനിൽക്കരുത്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനു ശാസ്ത്രീയമായി വിഭാവനം ചെയ്ത ക്ലിനിക്കുകളുടെ പ്രവർത്തനം സംബന്ധിച്ചും ആശങ്ക വേണ്ട. നായ്ക്കളെ പിടിക്കുന്നിടത്തുതന്നെ തിരിച്ചുവിടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതിനായി പ്രത്യേക രജിസ്റ്ററും അതത് ക്ലിനിക്കുകളിൽ സൂക്ഷിക്കും. പൈലറ്റ് േപ്രാജക്ടായി വൈക്കത്ത് ആരംഭിച്ച ക്ലിനിക്ക് വിജയകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു തെരുവുനായ്ക്ക് 2100 രൂപ നിരക്കിലാണ് പ്രതിഫലം നൽകുക. ഈ തുക കുടിശ്ശികയില്ലാതെ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറും. ഏതെങ്കിലും സ​െൻററിൽ ഇത് സംബന്ധിച്ച് സാങ്കേതിക തടസ്സമുണ്ടായാൽ മറ്റൊരു സ​െൻററിലേക്ക് മാറ്റും. 4500 നായ്ക്കളെവരെ വന്ധ്യംകരിക്കാനുള്ള ഫണ്ട് ഇപ്പോഴുണ്ട്. ഇതിനു ജനങ്ങളുടെ സഹകരണം ആവശ്യമാണ്. അനാവശ്യ ആരോപണം ഉന്നയിച്ച് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാൻ ആരെയും അനുവദിക്കില്ല. പദ്ധതിയുടെ സംശയങ്ങൾ അകറ്റാൻ കുടുംബശ്രീ വഴി ബോധവത്കരണം നടത്തും. ആദ്യഘട്ടത്തിൽ വൈക്കം, പരിയാരം, വാഴൂർ എന്നിവിടങ്ങളിലുമാണ് ക്ലിനിക്കുകൾ പ്രവർത്തിക്കുക. തുടർന്ന് കാഞ്ഞിരപ്പള്ളി, കടനാട് എന്നിവിടങ്ങളിലും ആരംഭിക്കും. യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പെണ്ണമ്മ ടീച്ചർ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എം. ദിലീപ്, കുടുംബശ്രീ ജില്ല മിഷൻ കോ-ഓഡിനേറ്റർ സുരേഷ്, പരിയാരം വെറ്ററിനറി ക്ലിനിക്കിലെ ഡോ. സത്യൻ, കുടുംബശ്രീ അസി. കോ-ഓഡിനേറ്റർ സാബു തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ ലഹരി ഉപയോഗം തടയുന്നതിൽ അധ്യാപകരുടെ പങ്ക് വലുത് -ഋഷിരാജ് സിങ് എട്ടിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 70 ശതമാനം പേർ ഒരുതവണയെങ്കിലും ലഹരി പദാർഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകാം കോട്ടയം: സംസ്ഥാനത്ത് എട്ടിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 70 ശതമാനം പേർ ഒരു തവണയെങ്കിലും ലഹരി പദാർഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നതായി എക്സൈസ് കമീഷണർ ഋഷിരാജ് സിങ്. എക്സൈസ് വകുപ്പി​െൻറ വിമുക്തി മിഷ​െൻറ ഭാഗമായി ജില്ലയിൽ അധ്യാപകർക്കായി സംഘടിപ്പിച്ച ഏകദിന ശിൽപശാല ജില്ല പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലാസ് മുറികളാണ് കുട്ടികൾ ഇതിനായി തെരഞ്ഞെടുക്കുന്നത്. മറ്റ് സ്ഥലങ്ങൾ ടോയ്ലറ്റുകളും ഹോസ്റ്റൽ മുറികളുമാണ്. ഇതിനാൽ തന്നെ കുട്ടികളിൽ വ്യാപിക്കുന്ന ലഹരി ഉപയോഗം തടയുന്നതിന് മാതാപിതാക്കളെക്കാൾ ഉത്തരവാദിത്തം കൂടുതൽ സമയം അവരോടൊപ്പം ചെലവഴിക്കുന്ന അധ്യാപകർക്കാണ്. സംസ്ഥാനത്ത് 70 ലക്ഷം വിദ്യാർഥികൾ സ്കൂളിലും കോളജുകളിലുമായി ഉള്ളതായാണ് കണക്കുകൾ. ഇവർ ലഹരി ഉപയോഗിക്കുന്നവരും ലഹരിവാഹകരുമാകുന്നത് തടയാൻ ബോധവത്കരണം ഉൗർജിതമാക്കണം. ഒരു ക്ലാസിൽ സംശയമുള്ള രണ്ടു മുതൽ മൂന്നു ശതമാനംവരെ കുട്ടികളുടെ പ്രവർത്തനം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്താൽ അധ്യാപകർ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിൽ വിജയിച്ചതായി കരുതാം. കൂടെക്കൂടെ അസ്വസ്ഥരാകുന്നവർ, പെട്ടെന്ന് മാർക്കിൽ വലിയ വ്യത്യാസം കാണിക്കുന്നവർ, ശരീരത്തിനു വല്ലാത്ത തളർച്ചയും ക്ഷീണവും അനുഭവപ്പെടുന്നവർ, ക്ലാസിൽ ഉറക്കം തൂങ്ങുന്നവർ, എന്തെങ്കിലും മറയ്ക്കാൻ ശ്രമിക്കുന്നവർ, വീട്ടിൽ ഏറെനേരം മുറിക്കുള്ളിൽ അടച്ചിരിക്കാൻ ഇഷ്ടപ്പെടുന്നവർ, വിശപ്പില്ലായ്മ, അസമയത്ത് ഉണർന്നിരിക്കുന്നവരും ഉറങ്ങുന്നവരും ഇത്തരം സ്വഭാവവിശേഷം കാണിക്കുന്ന കുട്ടികളെ അധ്യാപകരും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. ലഹരി പദാർഥങ്ങളുടെ ഉപയോഗം ശ്രദ്ധയിൽപെട്ടാൽ അവരെ ഉടൻ ഡോക്ടറുടെ നിർദേശപ്രകാരം ഡീ-അഡിക്ഷൻ കേന്ദ്രങ്ങളിൽ എത്തിക്കണം. അധ്യാപകരും മാതാപിതാക്കളും തമ്മിൽ നിരന്തരം ആശയവിനിമയം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നേരിട്ട് 10 ജില്ലകളിൽ ഇത്തരം ഡീ-അഡിക്ഷൻ സ​െൻററുകൾ ആരംഭിക്കും. കോട്ടയത്ത് മെഡിക്കൽ കോളജിലാണ് സ​െൻറർ തുടങ്ങുക. കുട്ടികൾ എന്തുകൊണ്ട് ലഹരി ഉപയോഗത്തിൽ പെട്ടുപോകുന്നുവെന്ന് അധ്യാപകർ അറിയണം. ആകാംക്ഷ, സുഹൃത്തുക്കളുടെ സമ്മർദം, പഠനത്തിലും മറ്റും ഉദ്ദേശിച്ച ഫലം ലഭിക്കുമോ എന്ന ഭയം തുടങ്ങിവയാണ് പ്രധാനമായും കുട്ടികളെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നത്. കാരണം കണ്ടെത്തി ചികിത്സിക്കാനാണ് ശ്രമിക്കേണ്ടത്. െട്രയിനുകളിലൂടെയും അതിർത്തി കടന്നെത്തുന്ന വോൾവോ ബസുകളിലൂടെയും നടത്തുന്ന ലഹരികടത്ത് തടയുന്നതിന് എക്സൈസ്, പൊലീസ്, റെയിൽവേ പൊലീസ് എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധന ഉൗർജിതമാക്കിയതായി കമീഷണർ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി അധ്യക്ഷതവഹിച്ചു. കോട്ടയം മെഡിക്കൽ കോളജ് മനഃശാസ്ത്ര വിഭാഗം തലവൻ ഡോ. വർഗീസ് പുന്നൂസ് ബോധവത്കരണ ക്ലാസ് നയിച്ചു. വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. സണ്ണി പാമ്പാടി, ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ജെസിക്കുട്ടി ജോസഫ്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതിനിധി എൻ. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. ദക്ഷിണമേഖല ജോയൻറ് എക്സൈസ് കമീഷണർ വി. അജിത്ലാൽ സ്വാഗതവും കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമീഷണർ സുരേഷ് റിച്ചാർഡ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story