Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 3:32 PM IST Updated On
date_range 9 Aug 2017 3:32 PM ISTഅധ്യാപകർ സ്കൂൾ കായികമേളകൾ ബഹിഷ്കരിക്കുന്നു; സംഘാടകസമിതിയിൽനിന്ന് കൂട്ടരാജി
text_fieldsbookmark_border
കട്ടപ്പന: കായികാധ്യാപകർ സംസ്ഥാനവ്യാപകമായി ഉപജില്ല സ്കൂൾ കായികമേളകൾ ബഹിഷ്കരിക്കുന്നു. ഇതിെൻറഭാഗമായി വിവിധ ജില്ലകളിലെയും ഉപ ജില്ലകളിലെയും സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ ഓർഗനൈസിങ് സെക്രട്ടറിമാർ അതത് റവന്യൂ- വിദ്യാഭ്യാസ ജില്ല അധികാരികൾക്ക് രാജിക്കത്ത് നൽകി. കായികാധ്യാപക തസ്തികനിർണയ മാനദണ്ഡങ്ങൾ പുനഃപരിഷ്കരിക്കാത്തതിനാൽ കായികാധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്നുവെന്നാരോപിച്ചാണ് റവന്യൂ ജില്ല സ്പോർട്സ് ആൻഡ് ഗെയിംസ് ഓർഗനൈസിങ് സെക്രട്ടറിമാരുടെ കൂട്ടരാജി. സംസ്ഥാനത്തെ മുഴുവൻ റവന്യൂ ജില്ലകളിലെയും വിദ്യാഭ്യാസ ജില്ലകളിലെയും ചുമതലപ്പെട്ട കായികാധ്യാപകർ അതത് വിദ്യാഭ്യാസ ജില്ല അധികൃതർക്ക് രാജിക്കത്ത് കൈമാറി. ഇതോടെ ഇൗ വർഷത്തെ സ്കൂൾ കായികമേളകൾ അനിശ്ചിതത്വത്തിലായി. ഉപജില്ല കായികമേളകൾ നടക്കാതെവന്നാൽ റവന്യൂ ജില്ല സ്കൂൾ കായികമേള, സംസ്ഥാന സ്കൂൾ കായികമേള എന്നിവയെ ബാധിക്കും. സംസ്ഥാന മത്സരം നടക്കാതെവരുന്ന സാഹചര്യത്തിൽ ദേശീയ ടീമിൽ കേരള സാന്നിധ്യവും നഷ്ടമാകും. ഈ ഗുരുതര സ്ഥിതിവിശേഷം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കായികാധ്യാപക സംഘടന സംസ്ഥാന പ്രസിഡൻറ് റെജി ഇട്ടൂപ്പ് ആശ്യപ്പെട്ടു. യു.പി വിഭാഗത്തിൽ 500 കുട്ടികളിൽ കുറഞ്ഞാൽ ആ സ്കൂളിലെ കായികാധ്യാപകെൻറ തസ്തിക ഇല്ലാതാകും. ഹൈസ്കൂൾ വിഭാഗത്തിൽ എട്ട്, ഒമ്പത് ക്ലാസുകളിലായി അഞ്ച് ഡിവിഷനിൽ കുറവാണ് കുട്ടികളെങ്കിൽ ആ സ്കൂളിലെ കായികാധ്യാപകെൻറ തസ്തികയും നഷ്ടമാകും. കായികാധ്യാപക തസ്തികനിർണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കാത്തത് ഇവർക്ക് കൂട്ടത്തോടെ ജോലിനഷ്ടപ്പെടാൻ ഇടയാക്കുകയാണ്. ഈ ആവശ്യമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രിക്കും ഡി.പി.ഐക്കും സംഘടന നിവേദനം നൽകിയിരുന്നു. തുടർന്നാണ് കൂട്ടരാജിയും ബഹിഷ്കരണവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story