Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 3:29 PM IST Updated On
date_range 9 Aug 2017 3:29 PM ISTഎസ്.െഎയുടെ തൊപ്പിയണിഞ്ഞ് ഡി.വൈ.എഫ്.െഎ നേതാവ്: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ പാർട്ടിയിൽനിന്ന് സസ്പെൻഷൻ, പൊലീസ് േകസ്
text_fieldsbookmark_border
കോട്ടയം: കസ്റ്റഡിയിലിരിക്കെ എസ്.െഎയുടെ തൊപ്പിയണിഞ്ഞ്, ഡി.വൈ.എഫ്.ഐ നേതാവ് സെൽഫിയെടുത്ത സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച കേസിൽ കീഴടങ്ങിയ ഡി.വൈ.എഫ്.െഎ നേതാവ് കുമരകം തൈപറമ്പിൽ മിഥുനാണ് (അമ്പിളി-23) വിവാദ ചിത്രമെടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. സംഭവദിവസം കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജി.ഡി ചാർജുണ്ടായിരുന്ന ഗ്രേഡ് എ.എസ്.ഐ അനിൽ കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ പി.ജി. വിനോദ്, ജയചന്ദ്രൻ എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ അറിയിച്ചു. പ്രതിയെ നിരീക്ഷിക്കുന്നതിൽ ഇവർ കൃത്യവിേലാപം കാട്ടിയെന്ന കോട്ടയം ഡിവൈ.എസ്.പി സഖറിയ മാത്യുവിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. മിഥുൻ ചിത്രമെടുത്തത് സ്റ്റേഷൻ കെട്ടിടത്തിലാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്യൂട്ടിക്കുശേഷം മടങ്ങിയ ഗ്രേഡ് എസ്.ഐമാർ റാക്കിൽ സൂക്ഷിച്ച തൊപ്പിയാണ് ഇയാൾ തലയിൽ വെച്ചതെന്ന് പറയുന്നു. അതേസമയം, മിഥുെൻറ പാർട്ടി അംഗത്വം സസ്പെൻഡ് ചെയ്തതായി സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ അറിയിച്ചു. പൊലീസിെൻറ ഔദ്യോഗിക ചിഹ്നങ്ങൾ തെറ്റിദ്ധാരണ പരത്താനായി ദുരുപയോഗം ചെയ്തിന് ഇയാൾക്കെതിരെ ഈസ്റ്റ് എസ്.ഐ രഞ്ജിത് കെ. വിശ്വനാഥൻ കേസെടുത്തിട്ടുമുണ്ട്. ഡി.വൈ.എഫ്.െഎ കുമരകം മേഖല സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കിയതായി ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് കെ. രാജേഷ് അറിയിച്ചു. കുമരകം ലോക്കൽ കമ്മിറ്റിക്കുകീഴിലെ കണ്ണാടിച്ചാൽ ബ്രാഞ്ച് അംഗമായ മിഥുെൻറ നടപടി പാർട്ടിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയതിനാലാണ് നടപടിയെന്ന് സി.പി.എം ജില്ല സെക്രട്ടറി അിയിച്ചു. യുവജന ക്ഷേമബോഡ് ജില്ല കോ-ഓഡിനേറ്ററായും മിഥുൻ പ്രവർത്തിക്കുന്നുണ്ട്. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവങ്ങളുടെ തുടക്കം. നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി ചുണ്ടൻ വള്ളങ്ങളുടെ പരിശീലനത്തുഴച്ചിൽ കാണാനെത്തിയ ബി.ജെ.പി പ്രാദേശിക നേതാക്കളെ ഒരുസംഘം ആളുകൾ മർദിക്കുകയായിരുന്നു. ബി.ജെ.പി ഏറ്റുമാനൂർ നിയോജകമണ്ഡലം സെക്രട്ടറി ആൻറണി അറയിൽ, ബി.എം.എസ് കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് മഹേഷ് എന്നിവർക്കാണ് മർദനമേറ്റത്. ഇൗ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനെത്തുടന്ന് മിഥുൻ തിങ്കളാഴ്ച പുലർച്ച കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇതിനിടെയാണ് പൊലീസെൻറ തൊപ്പി ധരിച്ച് സെല്‍ഫിയെടുത്ത് ഡി.വൈ.എഫ്.ഐ തിരുവാർപ്പ് മേഖല, നവകേരളം എന്നീ വാട്സ്ആപ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എന്‍. ഹരി ചിത്രം സഹിതം ജില്ല പൊലീസിന് പരാതി നൽകി. ഒരുവർഷം മുമ്പ് സമാനരീതിയിൽ ചെട്ടികുളങ്ങര സ്റ്റേഷനിലും സംഭവമുണ്ടായി. മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായയാൾ പൊലീസിെൻറ തൊപ്പിവെച്ച് സെൽഫിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. അന്നും പൊലീസുകാർക്കെതിരെ നടപടിയെടുത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story