Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമദ്യം^മയക്കുമരുന്ന്​...

മദ്യം^മയക്കുമരുന്ന്​ കേസിൽ 119പേർ അറസ്​റ്റിൽ; ഒാണക്കാലത്ത്​ പരിശോധന ഉൗർജിതമാക്കും

text_fields
bookmark_border
മദ്യം-മയക്കുമരുന്ന് കേസിൽ 119പേർ അറസ്റ്റിൽ; ഒാണക്കാലത്ത് പരിശോധന ഉൗർജിതമാക്കും കോട്ടയം: ജില്ലയിൽ മദ്യം-മയക്കുമരുന്ന് കേസുകളിൽ 1099 പേർക്കെതിരെ നടപടി സ്വീകരിച്ചതായി എക്സൈസ് ഡെപ്യൂട്ടി കമീഷണർ സുരേഷ് റിച്ചാർഡ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 199 പേർ അറസ്റ്റിലായി. ജില്ലയിൽ എൻഫോഴ്സ്മ​െൻറ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കോട്ടയത്ത് ചേർന്ന ജനകീയസമിതി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് 4.474 കിലോയും എക്സൈസ് 1749 ഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു. കഴിഞ്ഞമാസം പൊലീസ് 825ഉം എക്സൈസ് 1484ഉം പരിശോധന നടത്തി. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർഥങ്ങളുടെ ഉപയോഗം തടയാൻ ഓണക്കാലത്ത് എക്സൈസ്-പൊലീസ് വകുപ്പുകളുടെ പരിശോധന ഉൗർജിതപ്പെടുത്താൻ യോഗം തീരുമാനിച്ചു. ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 10വരെ 24മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷൽ ടാസ്ക് ഫോഴ്സിനെ ഇതിന് നിയോഗിക്കും. കുട്ടികളുടെയും യുവാക്കളുടെയും ഇടയിലെ ലഹരി ഉപയോഗം തടയാൻ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ഇതി​െൻറഭാഗമായി ജില്ലയിലെ 154 ലഹരിവിരുദ്ധ ക്ലാസുകളുടെ കൺവീനർമാർക്ക് പ്രത്യേക പരിശീലനം നൽകും. മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികളെ എങ്ങനെ തിരിച്ചറിയാം, എങ്ങനെ കൈകാര്യം ചെയ്യാം എന്നീ വിഷയങ്ങളിലാണ് പരിശീലനം. ഓണക്കാലത്ത് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സ്ൈട്രക്കിങ് ഫോഴ്സ് യൂനിറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കും. അനധികൃത മദ്യമയക്കുമരുന്ന് ഇടപാടുകൾ തടയാൻ എക്സൈസ്, പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തും. ഇൻറലിജൻസ് ടീം, ഷാഡോ എക്സൈസ്, വനിത സ്ക്വാഡ് എന്നിവയും പ്രവർത്തിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പാൻമസാല, പുകയില ഉൽപന്നങ്ങളുടെ വിൽപന തടയാൻ മിന്നൽ പരിശോധന നടത്തും. ജില്ലയിൽ അനധികൃത മദ്യത്തി​െൻറയും മയക്കുമരുന്നി​െൻറയും ഒഴുക്ക് തടയാൻ ചില കേന്ദ്രങ്ങൾ പ്രത്യേക നിരീക്ഷണത്തിലാണ്. യോഗത്തിൽ എ.ഡി.എം കെ. രാജൻ അധ്യക്ഷത വഹിച്ചു. നാർേകാട്ടിക് ഡിവൈ.എസ്.പി കെ.എം. സജീവ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സംഘടന പ്രതിനിധികൾ എന്നിവർ പെങ്കടുത്തു. അനധികൃത മദ്യ-മയക്കുമരുന്ന് നിർമാണം, വിൽപന, സൂക്ഷിപ്പ്, കടത്തിക്കൊണ്ടുപോകൽ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് അടുത്ത എക്സൈസ് ഓഫിസിൽ അറിയിക്കാം. വിവരങ്ങൾ കൈമാറാൻ വിളിക്കുക ടോൾ ഫ്രീ നമ്പർ - 18004252818 എക്സൈസ് ഡിവിഷൻ ഓഫിസ് ആൻഡ് എക്സൈസ് കൺേട്രാൾ റൂം- 0481 2562211 എക്സൈസ് സർക്കിൾ ഒാഫിസ്, കോട്ടയം - 0481-2583091 9400069508 എക്സൈസ് സർക്കിൾ ഒാഫിസ്, ചങ്ങനാശ്ശേരി 0481-2422741 9400069509 എക്സൈസ് സർക്കിൾ ഒാഫിസ്, പൊൻകുന്നം 04828-221412 9400069510 എക്സൈസ് സർക്കിൾ ഒാഫിസ്, പാലാ - 04822-212235 9400069511 എക്സൈസ് സർക്കിൾ ഒാഫിസ്, വൈക്കം 04829-231592 9400069512 എക്സൈസ് സ്പെഷ്ൽ സ്ക്വാഡ്, കോട്ടയം 0481-2583801 9400069506 അസി. എക്സൈസ് കമീഷണർ, കോട്ടയം - 9496002865 9447178057
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story