Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 3:21 PM IST Updated On
date_range 6 Aug 2017 3:21 PM ISTദൃശ്യവിസ്മയം തീർത്ത് ഹിഡുംബി; മുഖ്യകഥാപാത്രമായി നടി ലക്ഷ്മിപ്രിയ
text_fieldsbookmark_border
കോട്ടയം: കലാപ്രേമികളിൽ കാഴ്ചയുടെ ദൃശ്യവിസ്മയം തീർത്ത ഹിഡുംബി നാടകം വേറിട്ടതായി. ഹിഡുംബിയായി അരങ്ങിലെത്തിയ ചലച്ചിത്രനടി ലക്ഷ്മിപ്രിയയുടെ മുഖത്ത് വിരിഞ്ഞ വ്യത്യസ്ത ഭാവങ്ങളും രൂപമാറ്റങ്ങളും ആസ്വാദകരെ ത്രസിപ്പിച്ചു. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ശനിയാഴ്ച വൈകീട്ടാണ് നിറഞ്ഞ സദസ്സിൽ കലാനിലയത്തിെൻറ നാടകം അരങ്ങേറിയത്. മഹാഭാരതത്തിലെ കഥാപാത്രമായ ഹിഡുംബിയെ പുതിയ കാലഘട്ടവുമായി കൂട്ടിയിണക്കിയാണ് വേദിയിൽ അവതരിപ്പിച്ചത്. മകൻ ഘടോൽകചനെ കൊന്നവരെ തേടിയെത്തുന്ന ഹിഡുംബിയെയാണ് തുടക്കത്തിൽ കാണുന്നത്. പിന്നീട് ഭർത്താവ് ഭീമനെയും സഹോദരൻ ഹിഡുംബനെയും സ്നേഹിക്കുകയും ആേക്രാശിക്കുകയും ചെയ്യുന്ന ഹിഡുംബിയുടെ വ്യത്യസ്തഭാവങ്ങൾ വേദിയിൽ നെഞ്ചിടിപ്പ് കൂട്ടി. അവഗണിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്ത ഹിഡുംബി എന്ന കഥാപാത്രത്തിെൻറ മാനസിക സംഘർഷങ്ങളും തീവ്രാനുഭവങ്ങളുമാണ് നാടകത്തിൽനിറഞ്ഞുനിന്നത്. ആധുനികകാലഘട്ടത്തിലെ സ്ത്രീയുടെ പ്രശ്നങ്ങളും അവതരിപ്പിക്കപ്പെട്ടു. കലാനിലയം കൃഷ്ണൻ നായരുടെ മകനും സമിതി ഉടമയും ക്രിയേറ്റിവ് ഡയറക്ടറുമായ കലാനിലയം അനന്തപദ്മനാഭനാണ് നാടകത്തിെൻറ ചുക്കാൻ പിടിച്ചത്. രക്തരക്ഷസ്സിനുശേഷം കലാനിലയത്തിെൻറ ദൃശ്യവിസ്മയമായ ഹിഡുംബി ഇംഗ്ലീഷ് സിനിമകളെ വെല്ലുന്ന സ്പെഷൽ ഇഫക്ടിലാണ് അവതരിപ്പിച്ചത്. 18 അടിപൊക്കത്തിൽ ത്രീഡി സ്റ്റേജിൽ അവതരിപ്പിച്ച കാടും കാറ്റും മലകളും പുഴകളും വേറിട്ടതായി. കേരള സ്റ്റേറ്റ് വനിത വികസന കോർപറേഷൻ, പ്രസ്ക്ലബ്, ദർശന സാംസ്കാരിക കേന്ദ്രം, മാന്നാനം കെ.ഇ സ്കൂൾ, കോട്ടയം ഡ്രീം സിറ്റി ലയൺസ് ക്ലബ് എന്നിവരുടെ സഹകരണത്തോടെയാണ് നാടകം നടന്നത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അണിയറ പ്രവർത്തകരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story