Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:29 PM IST Updated On
date_range 5 Aug 2017 3:29 PM ISTജി.എസ്.ടി ആനുകൂല്യം കിട്ടാതെ ഉപഭോക്താക്കൾ
text_fieldsbookmark_border
കോട്ടയം: ചരക്കുസേവന നികുതി (ജി.എസ്.ടി) നിലവിൽ വന്ന് ഒരുമാസമായിട്ടും അർഹതപ്പെട്ട വിലക്കുറവിെൻറ ഗുണഫലം ലഭിക്കാതെ ഉപഭോക്താക്കൾ. ജി.എസ്.ടി പ്രകാരം വിലക്കിഴിവിൽ അവശ്യസാധനങ്ങൾ പോലും ലഭിക്കാതായിട്ടും സർക്കാർ ഇടപെടൽ ഉണ്ടാകാത്തത് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു. നികുതി വെട്ടിപ്പിനും അമിതവില ഇൗടാക്കുന്നതിനും എതിരെ നടപടിയില്ലാത്തതും സാധാരണക്കാർക്ക് തിരിച്ചടിയാവുകയാണ്. വിലക്കുറവിൽ ലഭിക്കേണ്ട സാധനങ്ങളുടെ പട്ടികപോലും ഉപഭോക്താക്കൾക്ക് നിശ്ചയമില്ല. പലയിടത്തും ജനം കടുത്ത പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇതൊന്നും വിലപ്പോകുന്നില്ല. വ്യാപാരികളെ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാറും ദയനീയമായി പരാജയപ്പെടുകയാണേത്ര. കേന്ദ്രസർക്കാർ നടപടി പ്രസ്താവനയിൽ ഒതുങ്ങുന്നു. നികുതിനിരക്ക് കുറഞ്ഞ ടൂത്ത് പേസ്റ്റ്-എഫ്.എം.സി.ജി ഉൽപന്നങ്ങൾക്ക് പോലും വില കുറക്കാൻ വ്യാപാരികൾ തയാറാകുന്നില്ലെന്ന പരാതി വ്യാപകമാണ്. പല സാധനങ്ങൾക്കും തോന്നിയ വിലയാണ് ഇപ്പോഴും. പുതിയ നികുതി നിശ്ചയിക്കാനും പരിശോധിക്കാനും സംസ്ഥാനത്തിന് അധികാരമില്ലാതായതും വ്യാപാരികൾ വിലകുറക്കാത്തതിന് കാരണമാണ്. ബില്ലിൽ നികുതി ഉൾപ്പെടുത്തുന്നുണ്ടെങ്കിലും ഇതിെൻറ പ്രയോജനം സർക്കാറിന് ലഭിക്കുന്നുണ്ടോയെന്നും വ്യക്തമല്ല. നികുതിവകുപ്പ് ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ജി.എസ്.ടിയിൽ ഇൻപുട്ട് ടാക്സ് ക്രഡിറ്റ് സംവിധാനത്തിെൻറ ആനുകൂല്യമുള്ളതിനാൽ പ്രത്യക്ഷ-പരോക്ഷ നികുതികളുടെ ഭാരം കുറയുമെന്നും വിപണിയിൽ വൻ വിലക്കുറവുണ്ടാകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ, വിലക്കിഴിവിൽ ലഭിക്കേണ്ട സാധനങ്ങൾ പോലും കിട്ടാത്ത അവസ്ഥയാണ്. ചായക്കും ഉൗണിനുമെല്ലാം രണ്ടുമുതൽ 30 രൂപ വരെയാണ് നികുതി ഇൗടാക്കുന്നത്. പലരും കൃത്യമായ ബില്ലും നൽകാറില്ല. എന്നാൽ, ബില്ലിൽ ജി.എസ്.ടി രേഖപ്പെടുത്തുന്നുമുണ്ട്. നികുതി സംവിധാനത്തെക്കുറിച്ച ജനങ്ങളുടെ അജ്ഞത പലരും മുതലെടുക്കുന്നുണ്ട്. ബിൽ ചോദിച്ചാലും നൽകാത്തവരുമുണ്ട്. നികുതി ബില്ലിൽ ഉൾെപ്പടുത്താൻ അനുമതിയില്ലാത്ത അനുമാനനികുതി സംവിധാനം സ്വീകരിച്ച ഹോട്ടലുകളിൽ പോലും ജി.എസ്.ടി ഇൗടാക്കുന്നതായി പരാതി ശക്തമാണ്. കോഴിക്കച്ചവടക്കാർ ഇപ്പോഴും തോന്നുന്ന വിലയാണ് വാങ്ങുന്നത്. ഗ്രാമങ്ങളിലാണ് കൊള്ള വ്യാപകം. നിയമം നടപ്പാക്കി ഒരുമാസം കഴിഞ്ഞ സാഹചര്യത്തിൽ മതിയായ വിലയിരുത്തൽ നടത്തി ഇതിെൻറ ഗുണഫലം എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവനയിലാണ് ഇനിയുള്ള പ്രതീക്ഷ. സി.എ.എം കരീം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story