Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലൂര്‍ദിയന്‍ ബാസ്‌കറ്റ്...

ലൂര്‍ദിയന്‍ ബാസ്‌കറ്റ് ബാള്‍ കിരീടം മാന്നാനം സെൻറ്​ എഫ്രേംസിന്

text_fields
bookmark_border
കോട്ടയം: പതിനാലാമത് ലൂര്‍ദിയന്‍ ബാസ്‌കറ്റ് ബാള്‍ ടൂര്‍ണമ​െൻറിൽ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കൊരട്ടി ലിറ്റില്‍ ഫ്ലവറിനെ (53 --32 ) പരാജയപ്പെടുത്തി സ​െൻറ് എഫ്രേംസ് മാന്നാനം ജേതാക്കളായി. സ​െൻറ് എഫ്രേംസി​െൻറ ചാക്കോ സി. സൈമണ്‍ (14 പോയൻറ് ), ലിറ്റില്‍ ഫ്ലവറി​െൻറ ക്രിസ്റ്റോ സാബു (10 പോയൻറ് ) എന്നിവര്‍ ടോപ് സ്‌കോറര്‍മാരായി. ടൂര്‍ണമ​െൻറിലെ മികച്ച കളിക്കാരനായി മാന്നാനം സ​െൻറ് എഫ്രേംസി​െൻറ ചാക്കോ സി. സൈമണെയും ഭാവി വാഗ്ദാനമായി ലിറ്റില്‍ ഫ്ലവറി​െൻറ ക്രിസ്റ്റോ സാബുവിനെയും െതരഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കോട്ടയം മൗണ്ട് കാര്‍മലിനെ (58 -44 ) പരാജയപ്പെടുത്തി കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ ജേതാക്കളായി. മൗണ്ട് കാര്‍മലി​െൻറ ആന്‍ മേരി സക്കറിയ (14 പോയൻറ്), ലിറ്റില്‍ ഫ്ലവറി​െൻറ അലീന ആൻറണി (14 പോയൻറ് ) എന്നിവര്‍ ടോപ് സ്‌കോറര്‍മാരായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരിയായി കൊരട്ടി ലിറ്റില്‍ ഫ്ലവറി​െൻറ അലീന ആൻറണിയും ഭാവി വാഗ്ദാനമായി കോട്ടയം മൗണ്ട് കാര്‍മലി​െൻറ ആന്‍ മേരി സക്കറിയയും െതരഞ്ഞെടുക്കപ്പെട്ടു. സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഫൈനലില്‍ കോട്ടയം ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിനെ (25 -16 ) പരാജയപ്പെടുത്തി കോട്ടയം ലൂര്‍ദ് ജേതാക്കളായി. മികച്ച കളിക്കാരനായി കോട്ടയം ലൂര്‍ദി​െൻറ പവന്‍ അജിത്തും ഭാവി വാഗ്ദാനമായി കോട്ടയം ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളി​െൻറ എം. വിഷ്ണുവും െതരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ സമ്മാനം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story