Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:35 PM IST Updated On
date_range 4 Aug 2017 3:35 PM ISTഎം.ജി ഫണ്ട് കൈമാറ്റം: ഗവർണർ റിപ്പോർട്ട് തേടി
text_fieldsbookmark_border
കോട്ടയം: സ്വാശ്രയ സ്ഥാപനങ്ങൾക്കായി രൂപവത്കരിച്ച സഹകരണ സൊസൈറ്റിക്ക് എം.ജി സർവകലാശാലയുടെ തനത് ഫണ്ടിൽനിന്ന് 50 കോടി നൽകാനുള്ള നീക്കത്തിൽ ചാൻസലർ കൂടിയായ ഗവർണറുടെ ഇടപെടൽ. മഹാത്്മഗാന്ധി യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ നൽകിയ പരാതിയിൽ ഗവർണർ സർവകലാശാലയോട് വിശദീകരണം തേടി. ശമ്പളവും പെൻഷനും നൽകുന്നതടക്കം സർവകലാശാല ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിൽ 50 കോടി രൂപ സൊസൈറ്റിക്ക് കൈമാറുന്നതിനെതിരെ യൂനിയൻ പ്രക്ഷോഭത്തിലായിരുന്നു. ജീവനക്കാരുടെ എതിർപ്പിനെത്തുടർന്ന് കഴിഞ്ഞദിവസം കൂടിയ സിൻഡിക്കേറ്റും തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. അതേസമയം, സൊസൈറ്റി തുക ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story