Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:35 PM IST Updated On
date_range 4 Aug 2017 3:35 PM ISTഓണം-, ബക്രീദ് വിപണനമേളക്ക് തുടക്കം
text_fieldsbookmark_border
കോട്ടയം: ഖാദി ഒാണം, ബക്രീദ് വിപണനമേളക്ക് തുടക്കമായി. ഖാദി ഗ്രാമ വ്യവസായ ബോർഡ് ആഭിമുഖ്യത്തിൽ ഓണം, ബക്രീദ് വിപണനമേളയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. ഖാദി മേഖലയിലെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ലഭ്യമാക്കുന്നതിനോടൊപ്പം ഗുണമേന്മയുള്ള ഖാദി ഉൽപന്നങ്ങൾ മിതമായ നിരക്കിൽ എത്തിക്കാൻ സർക്കാർ നടപടി സ്വീകരിെച്ചന്ന് അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി ആദ്യവിൽപന നിർവഹിച്ചു. മേളയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സമ്മാനക്കൂപ്പണുകളുടെ വിതരണം കോട്ടയം നഗരസഭ വൈസ്ചെയർപേഴ്സൺ ജാൻസി ജേക്കബ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സാബു പുളിമൂട്ടിൽ, ഖാദി ബോർഡ് അംഗം ടി.എൽ. മാണി, ബോർഡ് സെക്രട്ടറി കെ.എസ്. പ്രദീപ്കുമാർ, േപ്രാജക്ട് ഓഫിസർ കെ.കെ. ദയാനന്ദൻ എന്നിവർ പങ്കെടുത്തു. മേളയുടെ ഭാഗമായി ഖാദി ഉൽപന്നങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റ് അനുവദിച്ചുണ്ട്. ഇതുകൂടാതെ 1000 രൂപയുടെ ഓരോപർച്ചേസിനും സമ്മാനക്കൂപ്പണുമുണ്ടാകും. സംസ്ഥാന തലത്തിൽ നടത്തുന്ന നറുക്കെടുപ്പിലൂടെ 10 പവൻ സ്വർണം ഒന്നാം സമ്മാനമായും അഞ്ചുപവൻ സ്വർണം വീതം രണ്ടു പേർക്ക് രണ്ടാം സമ്മാനമായും ഒരുപവൻ സ്വർണം വീതം 28 പേർക്ക് (ഓരോ ജില്ലയിലും രണ്ടു വീതം) മൂന്നാം സമ്മാനമായും നൽകും. ജില്ലതലത്തിൽ എല്ലാ ആഴ്ചയിലും നടത്തുന്ന നറുക്കെടുപ്പിലൂടെ 4000 രൂപയുടെ പട്ടുസാരി നൽകും. സർക്കാർ, അർധ സർക്കാർ, പൊതുമേഖല, ബാങ്ക് ജീവനക്കാർക്ക് റിബേറ്റ് കഴിഞ്ഞ് 35,000 രൂപവരെയുള്ള ഉൽപന്നങ്ങൾ തവണ വ്യവസ്ഥയിൽ വാങ്ങാൻ അവസരമുണ്ട്. നിശ്ചിത അപേക്ഷ ഫോറം പൂരിപ്പിച്ച് ഓഫിസ് മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം ബന്ധപ്പെട്ട ഖാദി വ്യവസായ ഓഫിസുകളിൽ നൽകാം. റിബേറ്റ് ലഭിക്കുന്ന ജില്ലയിലെ ഖാദി ഗ്രാമസൗഭാഗ്യ സെൻററുകൾ: കോട്ടയം ബേക്കർ ജങ്ഷൻ സി.എസ്.ഐ കോംപ്ലക്സ് -0481-2560587, തിരുനക്കര മടത്തുമുറി ബിൽഡിങ് -2303938, ചങ്ങനാശ്ശേരി റവന്യൂ ടവർ -2423823, ഏറ്റുമാനൂർ ഈഡൻസ് ഷോപ്പിങ് കോംപ്ലക്സ് -2535120, വൈക്കം കരാമൽ കോംപ്ലക്സ് -04829 233508. റേഷൻ സാധനങ്ങളുടെ വിതരണം കോട്ടയം: ആഗസ്റ്റിൽ എ.എ.വൈ വിഭാഗത്തിൽ കാർഡൊന്നിന് 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. മുൻഗണന വിഭാഗത്തിൽപെട്ട റേഷൻ കാർഡിലെ ഓരോഅംഗത്തിനും നാലു കിലോ അരിയും ഒരുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണനേതര വിഭാഗത്തിലെ നോൺ പ്രയോരിറ്റി സബ്സിഡി വിഭാഗത്തിൽ റേഷൻ കാർഡിലെ ഓരോ അംഗത്തിനും രണ്ടു കിലോ അരി വീതം കിലോക്ക് രണ്ടുരൂപ നിരക്കിലും ഒരുകിലോ ഫോർട്ടിഫൈഡ് ആട്ട 15 രൂപ നിരക്കിലും ലഭിക്കും. രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയിൽ ഉൾപ്പെടാത്ത മുൻഗണനേതര (നോൺ പ്രയോരിറ്റി നോൺ സബ്സിഡി) വിഭാഗത്തിൽപെട്ടവർക്ക് ഭക്ഷ്യധാന്യ ലഭ്യതയുടെ അടിസ്ഥാനത്തിൽ ആഗസ്റ്റിൽ റേഷൻ കാർഡിന് പരമാവധി മൂന്നു കിലോ ഭക്ഷ്യധാന്യം നീക്കിയിരിപ്പിെൻറ അടിസ്ഥാനത്തിൽ അരി കിലോക്ക് 8.90 രൂപ നിരക്കിലും രണ്ട് കിലോ ഫോർട്ടിഫൈഡ് ആട്ട 15 രൂപ നിരക്കിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story