Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓട്ടോ തട്ടി റെയിൽവേ...

ഓട്ടോ തട്ടി റെയിൽവേ ഗേറ്റ് ഒടിഞ്ഞു; എട്ടരമണിക്കൂർ ഗതാഗതം തടസ്സ​പ്പെട്ടു

text_fields
bookmark_border
കടുത്തുരുത്തി: െട്രയിൻ വരുന്നതിനായി ഗേറ്റ് അടക്കുമ്പോൾ ട്രാക്കിലേക്ക് കയറിയ ഓട്ടയുടെ മുകൾ ഭാഗത്തെ കമ്പികളിൽ കുരുങ്ങി റെയിൽവേ ഗേറ്റ് ഒടിഞ്ഞു. ഇതോടെ റോഡ് ഗതാഗതം എട്ടരമണിക്കൂറോളം തടസ്സപ്പെട്ടു. കടുത്തുരുത്തി വാലാച്ചിറ റെയിൽവേ ഗേറ്റാണ് വ്യാഴാഴ്ച രാവിലെ ആറിന് ഒടിഞ്ഞുവീണത്. കടുത്തുരുത്തി ഭാഗത്തുനിന്ന് ആയാംകുടിലേക്ക് പോയ ഓട്ടോയുടെ മുകളിലെ കമ്പികളിൽ റെയിൽവേ ഗേറ്റി​െൻറ അടിഭാഗത്തെ ഗ്രില്ല് തട്ടി ഒടിയുകയായിരുന്നു. മുട്ടുച്ചിറ-കടുത്തുരുത്തി റോഡിലാണ് ഗതാഗതം തടസ്സപ്പെട്ടത്. തുടർന്ന് കോട്ടയത്തുനിന്ന് റെയിൽവേയുടെ ടെക്നീഷ്യന്മാരെത്തി ഗേറ്റ് മാറ്റി പുതിയത് സ്ഥാപിച്ചു. രാവിലെ സ്കൂളുകളിലേക്ക് പോയ വിദ്യാർഥികളും ഓഫിസ് ജോലിക്കാരും ക്യതസമയത്ത് വാഹനം ലഭിക്കാതെ വലഞ്ഞു. തുടർന്ന് ആറ്്് കിലോമീറ്ററോളം ചുറ്റി വൈക്കം ഭാഗത്തേക്കുള്ള വാഹനങ്ങൾ മള്ളിയൂർ റോഡിലൂടെ മുട്ടുച്ചിറയിലും കല്ലറ ഭാഗത്തക്കുള്ള വാഹനങ്ങൾ കുറുപ്പന്തറ മാർക്കറ്റ് ജങ്ഷനിലെത്തിയാണ് സർവിസ് നടത്തിയത്. 2.30ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വാലാച്ചിറയിലെ റെയിൽവേ ഗേറ്റ് തകറാറുകൾ സംഭവിച്ച് ഗതാഗതം മുടങ്ങുന്നത് പതിവായിരിക്കുകയാണ്. കഞ്ചാവുമായി യുവാക്കൾ പിടിയിൽ കടുത്തുരുത്തി: കഞ്ചാവുമായി യുവാക്കൾ പിടിയിലായി. പിടിയിലായവരിൽ ഒരാൾ പൊലീസുകാര​െൻറ മകനാണ്. ഞീഴൂർ പടിക്കപ്പറമ്പിൽ എബിൻ ദാസ് (21), കട്ടപ്പന പുന്നക്കാട്ടിൽ ക്രിസ്റ്റോ (21), കീഴൂർ വടക്കേത്തടത്തിൽ അനന്തു നാരായണൻ (20) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 20 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ഞീഴൂരിലെ പ്രമുഖ സ്കൂളിനു സമീപത്തുനിന്നുമാണ് കടുത്തുരുത്തി എസ്.ഐ പ്രദീപ്കുമാറി​െൻറ നേതൃത്വത്തിൽ യുവാക്കളെ പിടികൂടിയത്. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. നീണ്ടൂരും കല്ലറയിലും പാടശേഖരങ്ങളിൽ കൃഷിയിറക്കാനാകാതെ കർഷകർ കടുത്തുരുത്തി: നീണ്ടൂർ, കല്ലറ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ കൃഷിയിറക്കാതെ കർഷകർ വലയുന്നു. വെള്ളിത്തണ്ണി, 30 പാടശേഖരം, കൈപ്പുഴക്കരി, താഴത്തേക്കരി, താമരച്ചാൽ, കിഴക്കേ പുത്തൻകരി, മാന്നാനത്തുകരി, പള്ളിത്താഴം, ആനച്ചാൽകുഴി തുടങ്ങിയ പാടശേഖരങ്ങളാണ് വെള്ളം പമ്പ് ചെയ്യാൻ മാർഗമില്ലാതെ തരിശിട്ടിരിക്കുന്നത്. കൈതക്കനാൽ തോട്ടിൽ നീണ്ടൂർ മുതൽ താഴേക്ക് പുല്ലം പോളയും പായലും വളർന്ന് നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. ഇതിനാൽ പാടത്തുനിന്ന് തോട്ടിലേക്ക് വെള്ളം പമ്പ് ചെയ്യാൻ കഴിയുന്നില്ല. തോട്ടിൽ നിന്നുള്ള വെള്ളം തള്ളി 200 ഏക്കറോളം വരുന്ന താമരച്ചാൽ പാടത്തി​െൻറ ബണ്ട് തകർന്ന് പാടത്ത് വെള്ളം നിറഞ്ഞുകിടക്കുകയാണ്. മാസങ്ങളായി കൈതക്കനാൽ തോട്ടിൽ പുല്ലും പോളയും നിറഞ്ഞ് നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. കനത്തമഴ പെയ്താൽ മറ്റ് പാടശേഖരങ്ങളുടെ ബണ്ട് കൂടി തകരുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്. പുല്ലും പോളയും നിറഞ്ഞു നീരൊഴുക്കു നിലച്ചുകിടക്കുന്ന തോട്ടിൽ പാമ്പും മറ്റ് ഇഴജന്തുക്കളും നിറഞ്ഞ നിലയിലാണ്. തോടിൽ നിറഞ്ഞുകിടക്കുന്ന പുല്ലും പോളയും വാരി നീക്കിയാലേ തോടിനിരുവശത്തുമുള്ള പാടശേഖരത്തിലെ വെള്ളം വറ്റിച്ചു കൃഷിയിറക്കാൻ കഴിയൂ. പാടശേഖര സമിതികളും കർഷകരും തോട്ടിലെ പുല്ലു നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. മുമ്പ് തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി തോട്ടിലെ പുല്ലും പോളയും നീക്കം ചെയ്തിരുന്നതാണെന്ന് കർഷകർ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ പഞ്ചായത്ത് പറമ്പിലെ പുല്ലുചെത്തലും റോഡിനരികു തെളിക്കലുമൊക്കയായി പണം ചെലവഴിക്കുമ്പോൾ നൂറുകണക്കിന് കർഷകർക്ക് പ്രയോജനം ചെയ്യുന്ന തോട് തെളിക്കൽ നടത്താൻ തയാറാകുന്നിെല്ലന്നാണ് കർഷകരുടെ പരാതി. പാമ്പുകളും ഇഴജന്തുക്കളും നിറഞ്ഞതിനാൽ കർഷകരും സമീപവാസികളും തോട്ടിൽ ഇറങ്ങാൻപോലും മടിക്കുകയാണ്. പഞ്ചായത്ത് നേതൃത്വത്തിൽ തോട് തെളിച്ച് പാടശേഖരത്ത് കൃഷി ഇറക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് പാടശേഖരസമിതികളുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story