Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:35 PM IST Updated On
date_range 4 Aug 2017 3:35 PM ISTഎസ്.ബി ഹൈസ്‌കൂളിനു മുന്‍വശം കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണം
text_fieldsbookmark_border
ചങ്ങനാശ്ശേരി: എസ്.ബി ഹൈസ്‌കൂളിനു മുന്‍വശത്ത് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഴയില്‍ എസ്.ബി, സെൻറ് ആന്‍സ് സ്‌കൂളുകളിലെ ആയിരക്കണക്കിനു കുട്ടികൾ വൈകുന്നേരങ്ങളില്‍ മഴ നനഞ്ഞാണ് റോഡില്‍ ബസ് കാത്തുനില്‍ക്കുന്നത്. സെൻറ് ആന്‍സ് ഹൈസ്‌കൂളിനു മുന്‍വശം മഴയത്തുണ്ടാകുന്ന വെള്ളക്കെട്ടുമൂലം വാഹനങ്ങള്‍ പോകുമ്പോള്‍ കുട്ടികളുടെ ദേഹത്ത് ചളിവെള്ളം തെറിക്കുന്നത് പതിവാണ്. പൊലീസ് ഡ്യൂട്ടി ഇല്ലാത്ത സമയത്ത് റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു കിഴക്ക് ഭാഗത്ത് പുവര്‍ഹോമിന് മുന്‍വശം ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത് പാലം മുതല്‍ പാറേല്‍ പള്ളിവരെ ഗതാഗതക്കുരുക്കിനും ഡ്രൈവര്‍മാര്‍ തമ്മില്‍ വഴക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. ഈ ഭാഗത്ത് ബസ്‌വേയും സ്റ്റോപ്പും അനുവദിച്ചിട്ടുള്ളത് എസ്.ബി ഹൈസ്‌കൂള്‍ ഗേറ്റിനു കിഴക്കുഭാഗത്താണ്. എസ്.ബി ഹൈസ്കൂളിെൻറ ഗേറ്റിനു കിഴക്കുഭാഗത്ത് വെയിറ്റിങ് ഷെഡ് സ്ഥാപിച്ച് കിഴക്കോട്ടുള്ള ബസുകള്‍ ഈ ഭാഗത്ത് നിര്‍ത്തി കുട്ടികളെയും ട്രെയിനില്‍ വരുന്ന യാത്രക്കാരെയും കയറ്റി യാത്രക്ലേശം പരിഹരിക്കണമെന്ന് ബുള്ളറ്റ് ക്ലബ് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ജേക്കബ് ചക്കാലമുറിയില്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ വൈസ് പ്രസിഡൻറ് സ്‌കറിയ ആൻറണി വലിയപറമ്പില്‍, സെക്രട്ടറി സ്വാതി കൃഷ്ണന്‍, ട്രഷറര്‍ ബെന്നി ജോസഫ്, ബിനോയ് നീലംപേരൂര്‍, ജോബിന്‍ പുതുപ്പുരക്കല്‍, ബിന്‍സു ജേക്കബ്, ബിനോയ് ആറുപറയില്‍, വി.സി. വിജയന്‍, വി.ജി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഫാ. മാര്‍ട്ടിന്‍ വാഴച്ചിറക്ക് ആദരാഞ്ജലി ചങ്ങനാശ്ശേരി: കർമരംഗത്തും വിദ്യാഭ്യാസരംഗത്തും നിറഞ്ഞുനിന്ന് സ്‌കോട്ട്‌ലാന്‍ഡില്‍ മരിച്ച ഫാ. മാര്‍ട്ടിന്‍ വാഴച്ചിറക്ക് ചങ്ങനാശ്ശേരിയുടെ ആദരാഞ്ജലി. കേരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിനാളുകളാണ് നഗരത്തില്‍ തടിച്ചുകൂടിയത്. പുളിങ്കുന്നിലെ ഭവനത്തില്‍നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വൈകീട്ട് ആറിന് ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജങ്ഷനിലെത്തിയ മൃതദേഹത്തില്‍ സമൂഹത്തിെൻറ വിവിധ മേഖലകളില്‍നിന്നെത്തിയ ജനാവലി ആദരവ് അര്‍പ്പിച്ചു. മെത്രാപ്പോലീത്തന്‍പള്ളി വികാരി കുര്യന്‍ പുത്തന്‍പുര പ്രാര്‍ഥന നടത്തി. ഫാ. സാംജി വടക്കേല്‍ സഹകാര്‍മികനായിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കൊടിക്കുന്നില്‍ സുരേഷ് എം.പി, സി.എഫ്. തോമസ് എം.എൽ.എ, കെ.എം. മാണി എം.എല്‍.എ, കെസി. ജോസഫ് എം.എല്‍.എ, ഡോ.എന്‍. ജയരാജ് എം.എല്‍.എ, ഡി.സി.സി പ്രസിഡൻറുമാരായ ജോഷി ഫിലിപ്പ്, എം. ലിജു എന്നിവര്‍ പള്ളിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മണമേല്‍, ജോബ് മൈക്കിള്‍, സജി മഞ്ഞക്കടമ്പില്‍, വി.ജെ. ലാലി, സണ്ണി തോമസ്, ആൻറണി കുന്നുംപുറം, പി.എന്‍. നൗഷാദ്, കെ.ജെ. ജയിംസ്, മാത്തുക്കുട്ടി പ്ലാത്താനം, എം.ഡി. ദേവരാജന്‍, രാജീവ് മേച്ചേരി, സണ്ണി ചങ്ങങ്കരി, സാജന്‍ ഫ്രാന്‍സിസ്, സൈബി അക്കര, ജസ്റ്റിന്‍ ബ്രൂസ്, സുമ ഷൈന്‍, തോമസ് ജോസഫ് നെടിയകാലാപ്പറമ്പില്‍, മാര്‍ട്ടിന്‍ സ്‌കറിയ, ജോസുകുട്ടി നെടുമുടി, പി.എം. ഷഫീഖ്, കെ.എച്ച്.എം. ഇസ്മായില്‍, പി.എം. ചന്ദ്രന്‍, പി.എസ്.പി. റഹീം, പി.എച്ച്. ഷാജഹാന്‍, കെ.സി. ജോസഫ്, ടിറ്റി കോട്ടപ്പുറം, തോമസ് അക്കര, വര്‍ഗീസ് ആൻറണി, സതീഷ് വലിയവീടന്‍, സണ്ണി നെടിയകാലാപ്പറമ്പില്‍, ടോമി ജോസഫ്, ബേബിച്ചന്‍ ഓലിക്കര, ബെന്നി സി. ചീരഞ്ചിറ, ടോമിച്ചന്‍ അയ്യരുകുളങ്ങര, ജോസുകുട്ടി കുട്ടംപേരൂര്‍, ജോണ്‍ മാത്യു മൂലയില്‍, സന്തോഷ് ആൻറണി, മോന്‍സി തൂമ്പുങ്കല്‍, സോണി കുട്ടംപേരൂര്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story