Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്​കൂൾ കായികമേള:...

സ്​കൂൾ കായികമേള: സമ്മാനത്തുക ഇരട്ടിയാക്കി

text_fields
bookmark_border
പാലാ: പാലായിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സമ്മാനത്തുക ഇരട്ടിയാക്കി. സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന ആദ്യത്തെ മൂന്ന് വിദ്യാലയങ്ങൾക്ക് 2,20,000, 1,65,000, 1,10,000 എന്നിങ്ങനെ കാഷ് അവാർഡ് നൽകും. ദേശീയ െറേക്കാഡ് ഭേദിക്കുന്നവർക്ക് 10,000 രൂപയും കാഷ് അവാർഡ് നൽകും. സംസ്ഥാന സ്കൂൾ െറേക്കാഡ് ഭേദിക്കുന്നവർക്ക് 4,000 രൂപയാണ് കാഷ് അവാർഡ്. ഓരോ വിഭാഗത്തിലുമുള്ള വ്യക്തിഗത ചാമ്പ്യന്മാർക്ക് നാലുഗ്രാം സ്വർണമെഡലാണ് നൽകുക. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 1500, 1250, 1000 രൂപ എന്നീ ക്രമത്തിലും സമ്മാനം നൽകും. വിജയികളുടെ കാഷ് അവാർഡ് തുക വർധിപ്പിക്കണമെന്ന് വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെ, മുൻ വർഷങ്ങളിലെക്കാൾ ഇരട്ടിയായാണ് അവാർഡ് തുക വർധിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story