Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:33 PM IST Updated On
date_range 4 Aug 2017 3:33 PM ISTസംഘ് പരിവാര്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്നു- ^ഹമീദ് വാണിയമ്പലം
text_fieldsbookmark_border
സംഘ് പരിവാര്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്നു- -ഹമീദ് വാണിയമ്പലം തൊടുപുഴ: സംഘ് പരിവാര്‍ ഭരണമുപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. പശുവിെൻറ പേരില്‍ നടക്കുന്ന മുസ്‌ലിം, ദലിത് കൊലകള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി തൊടുപുഴയിൽ സംഘടിപ്പിച്ച ജനമുന്നേറ്റസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ രാജ്യസഭ തെരെഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്താനുള്ള സാധ്യത ഇല്ലാതാക്കി എം.എല്‍.എമാരെ വിലയ്ക്കെടുത്തുകൊണ്ടിരിക്കുകയാണ് ഇവര്‍. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസും പരാജയപ്പെട്ടു. അതിനാലാണ് അവരുടെ എം.എല്‍.എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിക്കേണ്ടിവന്നത്. ബിഹാറില്‍ സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവരെ ഉപയോഗിച്ചാണ് ലാലുപ്രസാദ് യാദവിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. മഅ്ദനിയുടെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാർ നിലപാട് തിരുത്തണം. സംഘ് പരിവാറിനെ ചെറുക്കാന്‍ മതേതരശക്തികളുടെ കൂട്ടായ്മകളെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. യാസിര്‍, റിയാസ് മൗലവി, ഫൈസല്‍ കൊടിഞ്ഞി എന്നിവരുടെ കൊലപാതകത്തിലൂടെ സാമുദായികസംഘര്‍ഷം സൃഷ്ടിച്ച് കേരളത്തില്‍ അധികാരത്തിലെത്താനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ഗൂഢാലോചന നടത്തുന്നതെന്ന് സംസ്ഥാന സെക്രട്ടറി ശശി പന്തളം പറഞ്ഞു. എന്നാല്‍, ബന്ധപ്പെട്ട സമുദായങ്ങളുടെ സംയമനവും കേരളത്തിെൻറ മതേതര പൊതുബോധവുമാണ് ഫാഷിസ്റ്റ് ഗൂഢാലോചനയെ തകര്‍ക്കുന്ന്. ജില്ല പ്രസിഡൻറ് ഡോ. നസിയ ഹസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം, ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ വൈസ് പ്രസിഡൻറ് ജിനമിത്ര, ജില്ല ജനറല്‍ സെക്രട്ടറി കെ.എ. അശ്റഫ്, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് സജി നെല്ലാനിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ഷിബു പുത്തൂരാന്‍ നന്ദി പറഞ്ഞു. ജനമുന്നേറ്ററാലിക്ക് ജില്ല നേതാക്കളായ പി.പി. അനസ്, അംബിക സതീഷ്, അമീന്‍ റിയാസ്, കെ.എ. ജലീല്‍, മനോജ് മാങ്കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story