Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:33 PM IST Updated On
date_range 4 Aug 2017 3:33 PM ISTമാന്നാനം കെ.ഇ കോളജ് ദേശീയ മനഃശാസ്ത്ര പ്രദർശനത്തിന് തുടക്കം
text_fieldsbookmark_border
മാന്നാനം: കെ.ഇ കോളജ് മനഃശാസ്ത്രവിഭാഗം രജതജൂബിലിക്കും ദേശീയ മനഃശാസ്ത്ര പ്രദർശനത്തിനും തുടക്കമായി. രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ നിർവഹിച്ചു. കെ.ഇ കോളജ് മാനേജർ ഫാ. സ്കറിയ എതിരേറ്റ് അധ്യക്ഷത വഹിച്ചു. ത്രിദിന മനഃശാസ്ത്ര പ്രദർശനത്തിെൻറ ഉദ്ഘാടനം കെ. സുരഷ് കുറുപ്പ് എം.എൽ.എ നിർവഹിച്ചു. ജൂബിലി ലോഗോ പ്രകാശനം എം.ജി സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. സുകുമാരന്‍ നായരും എക്‌സിബിഷന്‍ സുവനീര്‍ പ്രകാശനം എം.ജി സിൻഡിക്കേറ്റ് അംഗം പ്രഫ. ടോമിച്ചന്‍ ജോസഫും നിർവഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.ആൻറണി തോമസ്, മഹാത്മഗാന്ധി സിൻഡിേക്കറ്റ് അംഗം എ. ജോസ്, കാലടി സംസ്‌കൃത സര്‍വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ബാബു ജോസഫ്, കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ജോസഫ് ഒഴുകയില്‍, അലുമ്നി അസോസിയേഷന്‍ പ്രസിഡൻറ് ഡോ. സണ്ണി ജോസഫ്, സ്റ്റുഡൻറ് കണ്‍വീനര്‍ ഷാനു മരിയദാസന്‍ എന്നിവർ സംസാരിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യാതെ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പ്രദർശനത്തിൽ പെങ്കടുക്കാമെന്ന് വകുപ്പ് മേധാവി ഫാ.ജോൺസൺ ജോസഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story