Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്​കാനിങ്​ മെഷ്ീൻ...

സ്​കാനിങ്​ മെഷ്ീൻ തകരാറിൽ; ശസ്​ത്രക്രിയ നിർത്തിവെച്ചു

text_fields
bookmark_border
കോട്ടയം (ഗാന്ധിനഗർ): മെഡിക്കൽ കോളജ് ആശുപത്രിയിലെ സി.ടി സ്കാനിങ് മെഷീൻ തകരാറിലായതിനെത്തുടർന്ന് തലച്ചോറിലെ ശസ്ത്രക്രിയകൾ നിർത്തിവെച്ചു. തകരാർ പരിഹരിക്കുംവരെ നെട്ടല്ലി​െൻറ ശസ്ത്രക്രിയ മാത്രെമ നടക്കൂവെന്ന് ന്യൂറോസർജറി വിഭാഗം മേധാവി േഡാ. പി.കെ. ബാലകൃഷ്ണൻ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം രോഗിയെ സ്കാനിങ്ങിന് വിധേയമാക്കിയാെല പുരോഗതി മനസ്സിലാക്കി തുടർചികിത്സ നൽകാൻ കഴിയൂ. അതിനാൽ സ്കാനിങ് മെഷീനില്ലാതെ തലച്ചോറിലെ ശസ്ത്രക്രിയ അസാധ്യമാണ്. ഒന്നരമാസമായി ഭാഗികമായി തകരാറിലായിരുനന സ്കാനിങ് മെഷീൻ കഴിഞ്ഞ 27മുതൽ പൂർണമായും തകരാറിലാണ്. ശസ്ത്രക്രിയ മുടങ്ങിയതിനാൽ തലച്ചോറിൽ ട്യൂമർ ബാധിച്ച രോഗികളടക്കം നിരവധിപേരാണ് ബുദ്ധിമുട്ടിലായത്. ആഴ്ചയിൽ രണ്ടുദിവസമായിരുന്നു ന്യൂറോ സർജറിയിൽ ശസ്ത്രക്രിയ നടന്നത്. എന്നാൽ, രണ്ടുദിവസം മുമ്പ് ന്യൂറോ വിഭാഗം മേധാവി സർക്കാറിന് പ്രത്യേക പാക്കേജ് തയാറാക്കി സമർപ്പിക്കുകയും അതിന് അനുമതി ലഭിക്കുകയും ചെയ്തതിനെത്തുടർന്ന് ഇപ്പോൾ ആഴ്ചയിൽ അഞ്ചുദിവസം ശസ്ത്രക്രിയ നടക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച ഉൾപ്പെടെ മറ്റു ദിവസങ്ങളിൽ ഗുരുതരാവസ്ഥയിലുള്ളവർക്ക് ശസ്ത്രക്രിയ ചെയ്യുന്നതും ഇൗ വിഭാഗത്തി​െൻറ പ്രത്യേകതയാണ്. മെഷീൻ നന്നാക്കാൻ കരാറുകാർ എത്താതിരുന്നത് മുൻവർഷം മെഷീൻ നന്നാക്കിയ ഇനത്തിൽ വൻതുക കുടിശ്ശികയുള്ളതിനാലും വാർഷിക മെയിൻറനൻസ് കരാർ പുതുക്കാത്തതുകൊണ്ടാണെന്നും പറയപ്പെടുന്നു. നിലവിലെ ഉടമ്പടി 2016 നവംബറിൽ അവസാനിച്ചിരുന്നു. പിന്നീട് കരാർ പുതുക്കുന്നതിൽ അധികൃതർ വീഴ്ചവരുത്തിയതാണ് കരാറുകാർ എത്താതിരിക്കുന്നത്. ചെന്നൈ കേന്ദ്രമായ തോഷിബ സ്വകാര്യ കമ്പനിക്കാണ് കരാർ ഉടമ്പടി. സ്വകാര്യ സ്കാനിങ് സ​െൻററുകളെയാണ് രോഗികൾ സമീപിക്കുന്നത്. നന്നാക്കുന്നതിൽ വീഴ്ച സംഭവിച്ചതിനുപിന്നിൽ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന് ആരോപണമുണ്ട്. എന്നാൽ, എ.എം.സി രണ്ടുദിവസം മുമ്പ് കമ്പനി അധികൃതരുമായി ഒപ്പുവെച്ചെന്നും താമസിയാതെ തകരാർ പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു. സ്ഥിരം ജീവനക്കാർ താൽക്കാലികവിഭാഗം ജീവനക്കാരോട് വിവേചനം കാണിക്കുന്നതായി പരാതി കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇ.സി.ജി വിഭാഗത്തിൽ സ്ഥിരം ജീവനക്കാർ താൽക്കാലികവിഭാഗം ജീവനക്കാരോട് വിവേചനം കാണിക്കുന്നതായി പരാതി. വിവരം അധികൃതരോട് പറഞ്ഞാൽ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തൽ. കോട്ടയം മെഡിക്കൽ കോളജിൽ രാത്രികാല ഡ്യൂട്ടിയെടുക്കുന്നത് സംബന്ധിച്ചാണ് ആക്ഷേപം. സ്ഥിരം ജീവനക്കാർ ചില സ്ഥലങ്ങളിൽ രാത്രി ഡ്യൂട്ടിയെടുക്കില്ല. ഇ.സി.ജിയിൽ 18 ജീവനക്കാരുണ്ട്. ഇതിൽ എട്ടുപേർ സ്ഥിരം ജീവനക്കാരും 10 പേർ താൽക്കാലികക്കാരുമാണ്. സ്ഥിരം ജീവനക്കാർ അത്യാഹിത വിഭാഗത്തിൽ രണ്ടും മൂന്നും ഷിഫ്റ്റുകളിലും ജനറൽ വാർഡിലെ െഎ.പി വിഭാഗത്തിൽ രാവിലെയുള്ള ഡ്യൂട്ടി ഉൾപ്പെടെ ഒരു ഡ്യൂട്ടിയും എടുക്കാറില്ലെന്ന് പറയുന്നു. രാത്രി 7.30 മുതൽ രാവിലെ 7.30 വരെ ഡ്യൂട്ടിക്കാണ് സ്ഥിരം ജീവനക്കാർ തയാറാകാത്തത്. രാത്രി അത്യാഹിത വിഭാഗത്തിൽ രണ്ടുപേരും ജനറൽ വാർഡിൽ ഒരാളുമാണ് ഡ്യൂട്ടിചെയ്യുന്നത്. ഒരാൾ അവധിയെടുത്താൽ രണ്ടുപേരുവേണം മുഴുവൻ ഡ്യൂട്ടിയും ചെയ്യാൻ. എന്നാലും ഒരു സ്ഥിരം ജീവനക്കാരൻ രാത്രി ഡ്യൂട്ടിക്ക് തയാറാകുന്നില്ലെന്നും പറയുന്നു. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ ഇൗ വിഭാഗത്തി​െൻറ മാത്രം അടിയന്തര യോഗം വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടു. താൽക്കാലിക ജീവനക്കാരെ പിരിച്ചുിവടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും മറ്റു തരത്തിലുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും സൂപ്രണ്ട് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story