Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 3:23 PM IST Updated On
date_range 3 Aug 2017 3:23 PM IST25,000ത്തോളം പേർ കൈയൊഴിഞ്ഞു, ബി.എസ്.എൻ.എൽ ലാൻഡ് ലൈനിനെ
text_fieldsbookmark_border
കോട്ടയം: ജില്ലയിൽ കഴിഞ്ഞവർഷം ബി.എസ്.എൻ.എൽ ലാൻഡ് ലൈനിനെ കൈയൊഴിഞ്ഞത് 25,000ത്തോളം പേർ. അറ്റകുറ്റപ്പണിയുെട കാര്യക്ഷമതയില്ലായ്മ അടക്കമുള്ള കാരണങ്ങളാണ് ഇത്രയും കണക്ഷനുകൾ നഷ്ടമാകാൻ ഇടയാക്കിയത്. ഇത്തരത്തിൽ നഷ്ടമായ കണക്ഷനുകൾ പുനഃസ്ഥാപിക്കാൻ നടപടി ആരംഭിച്ചതായി ബി.എസ്.എൻ.എൽ കോട്ടയം ജനറൽ മാനേജർ സാജു ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കണക്ഷൻ വിച്ഛേദിച്ചവർക്ക് ഇളവുകളോ ഇത് പുനഃസ്ഥാപിക്കാൻ അവസരമൊരുക്കുന്ന റീ കണക്ഷൻ മേളകളും നടന്നുവരുകയാണ്. സെപ്റ്റംബർ പകുതിവരെ നടക്കുന്ന േമളയിൽ വാടകയിളവ്, പരാതിയുള്ള ബില്ലുകളിൽ പരിഹാരം, കുടിശ്ശിക ബിൽതവണകളായി അടക്കാനുള്ള സൗകര്യം തുടങ്ങിയവയും ഒരുക്കും. നിലവിൽ ലാൻഡ് ലൈൻ കേബിളുകൾ ഒഴിവുള്ള പ്രദേശങ്ങളിൽ കൂടുതൽ കണക്ഷനുകൾ നൽകാനുള്ള നടപടിയും സ്വീകരിക്കും. പുതിയതായി ലാൻഡ് ലൈൻ കണക്ഷൻ എടുക്കുന്നവർക്ക് നിരവധി അനുകൂല്യങ്ങൾ ലഭ്യമാണ്. ജില്ലയിൽ 15 കേന്ദ്രങ്ങളിൽ വൈ-ഫൈ ഹോട്ട്സ്പോട്ട് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ നാലു കേന്ദ്രങ്ങളിൽ വൈ-ഫൈ സംവിധാനം ഒരുക്കിയിട്ടുണ്ട്. ബി.എസ്.എൻ.എൽ എക്സ്ചേഞ്ച് കേന്ദ്രീകരിച്ചാണ് ഹോട്ട്സ്പോട്ട് സംവിധാനം ഒരുക്കുന്നത്. എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, കിടങ്ങൂർ, ഉഴവൂർ, അയർക്കുന്നം, പാമ്പാടി തുടങ്ങിയ 15 കേന്ദ്രങ്ങളിലാണ് വൈ-ഫൈ സംവിധാനം ഒരുക്കുന്നത്. ഇതിെൻറ ചുറ്റളവിലുള്ളവർക്ക് ഇൗ സൗകര്യം പ്രയോജനപ്പെടുത്താനാകും. തുടർന്ന് ബസ് സ്റ്റാൻഡ് അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലും വൈ-ഫൈ സംവിധാനം ഒരുക്കും. ജിയോ തരംഗത്തിലും ജില്ലയിൽ ബി.എസ്.എൻ.എല്ലിെൻറ വാർഷിക വരുമാനത്തിൽ അഞ്ചു ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ജിയോയുടെ പുതിയ ഒാഫറുകൾ ഭീഷണിയാകുമെന്ന് കരുതുന്നില്ല. ബി.എസ്.എൻ.എല്ലിെൻറ ഡാറ്റ കണക്ഷനുകൾക്ക് വലിയ തോതിലാണ് വർധനയുണ്ടായിരിക്കുന്നത്. പുതിയതായി നിരവധിപേർ മൊബൈൽ കണക്ഷനുകൾക്കായി ആശ്രയിക്കുന്നുണ്ട്. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്ന ആധാർ ലിങ്കിങ് മേളകളും നടന്നുവരുന്നുണ്ട്. ആധാർ ലിങ്ക് ചെയ്യുന്നതിന് ജനങ്ങൾക്കു കൂടുതൽ സൗകര്യം ഒരുക്കുന്നതിെൻറ ഭാഗമായി സ്ഥാപനങ്ങൾ, ആശുപത്രികൾ, കോളജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ മേളകൾ നടത്തും. ഇതോടൊപ്പം മികച്ച മൊബൈൽ ഓഫറുകളും ബി.എസ്.എൻ.എൽ ഒരുക്കിയിട്ടുണ്ട്. ഈ വർഷം തന്നെ ജില്ലയിൽ 4 ജി സംവിധാനം നിലവിൽവരും. മൊബൈൽ കവറേജ് വർധിപ്പിക്കാനും ശ്രമങ്ങൾ നടന്നുവരുകയാണ്. െഎ.ടി മിഷനുമായി ചേർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾ നൽകിവരുകയാണ്. ഇതുവരെ ജില്ലയിലെ 623 സ്കൂളുകളിലും 58 കോളജുകളിലും കണക്ഷനുകൾ നൽകികഴിഞ്ഞു. ഒപ്റ്റിക്കൽ ഫൈബർ വഴി ഇൻർനെറ്റ് കണക്ഷൻ നൽകിവരുന്നുണ്ടെന്നും ജനറൽ മാനേജർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story