Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 3:35 PM IST Updated On
date_range 1 Aug 2017 3:35 PM IST'മിഴിവ്'- ഓണം വിപണന -പ്രദർശന മേള സംഘാടകസമിതി രൂപവത്കരിച്ചു
text_fieldsbookmark_border
അടൂർ: മഹാത്മ ജനസേവന കേന്ദ്രത്തിെൻറയും ഏറത്ത് ഗ്രാമപഞ്ചായത്തിെൻറയും ആഭിമുഖ്യത്തിൽ 'മിഴിവ്'- ഓണം വിപണന-പ്രദർശന മേളയുടെ സംഘാടകസമിതി രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന വിജയകുമാർ (സംഘാടകസമിതി അധ്യക്ഷ), ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.ഡി. സജി (വർക്കിങ് ചെയർ), കെ. പ്രസന്നൻ (വൈസ് ചെയർ) മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല (ജന. കൺ), സി.ഇ.ഒ ടി.ഡി. മുരളീധരൻ (കൺ), റഷീദ് ഖാദർ (ഡയറക്ടർ). ഉപസമിതി ചെയർമാന്മാരായി ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും കൺവീനർമാരായി മഹാത്മ ജനസേവനകേന്ദ്രം ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഇൗ മാസം 27 മുതൽ സെപ്റ്റംബർ 10 വരെയാണ് ഫെസ്റ്റ്. മണ്ണാറത്തറ ഗാർഡൻസിെൻറ ഹൈറേഞ്ച് പുഷ്പമേള, അക്വ ഫെസ്റ്റ്, പെറ്റ് ഷോ, ചരിത്ര ഗുഹ, മാജിക് ഷോ, ഗോസ്റ്റ് ഹൗസ്, കുട്ടികളുടെ അമ്യൂസ്മെൻറ് പാർക്ക്, ബോട്ട് റൈഡിങ്, കുതിര സവാരി എന്നിവയും ഫെസ്റ്റിന് മാറ്റുകൂട്ടും. 150ലധികം വിപണന സ്റ്റാളുകളും ഓണം വിപണന മേളയും കോഴിക്കോടൻ ഫുഡ്ഫെസ്റ്റും ഉണ്ടാകും. ചലച്ചിത്ര താരങ്ങളും പിന്നണി ഗായകരും പങ്കെടുക്കുന്ന കലാപരിപാടികൾ എല്ലാ ദിവസവും ഉണ്ടാകും. രാഷ്ട്രീയ ജീവകാരുണ്യ സാമൂഹിക നേതാക്കൾ സാംസ്കാരിക സമ്മേളനങ്ങളിൽ അതിഥികളായി എത്തുമെന്ന് സംഘാടകസമിതിക്കുവേണ്ടി ജനറൽ കൺവീനർ രാജേഷ് തിരുവല്ല അറിയിച്ചു. ആനന്ദപ്പള്ളി മരമടി: സ്വാഗതസംഘം രൂപവത്കരിച്ചു അടൂർ: ആനന്ദപ്പള്ളി മരമടി മത്സരത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ല ഭരണകൂടത്തിെൻറ അനുമതി ലഭിച്ചാൽ സെപ്റ്റംബർ ഏഴിന് മരമടി നടത്താനാണ് തീരുമാനം. ആനന്ദപ്പള്ളി തറയിൽപടി ഏലയിലാവും മത്സരം നടത്തുക. മരമടിക്കുള്ള അപേക്ഷ ചിറ്റയം ഗോപകുമാർ എം.എൽ.എ മുഖേന ജില്ല കലക്ടർക്ക് കൈമാറും. മത്സരം നടത്താൻ സർക്കാറിെൻറ ഓർഡിനൻസ് ലഭിച്ചെങ്കിലും 100 മീറ്റർ നീളമുള്ള ട്രാക്ക് ചെളിക്കണ്ടത്തിൽ ഒരുക്കണം. മരമടിക്ക് ഉപയോഗിച്ചിരുന്ന കണ്ടങ്ങൾ കരകളായി മാറിയതും പ്രതിസന്ധിക്ക് കാരണമായി. മരമടി കാളകൾ ജില്ലയിൽ ലഭ്യമല്ല. ഇത്തരം കാളകളെ വളർത്തുന്നത് സംസ്ഥാനത്ത് അപൂർവമാണ്. പ്രതിസന്ധികൾ തരണം ചെയ്യാമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ആേൻറാ ആൻറണി എം.പി, ചിറ്റയം ഗോപകുമാർ എം.എൽ.എ, അടൂർ നഗരസഭ അധ്യക്ഷ ഷൈനി ജോസ് (മുഖ്യ രക്ഷാധികാരി), ഫാ. പി.ജി. കുര്യൻ പ്ലാംകാലായിൽ (ചെയർ), കർഷക സമിതി പ്രസിഡൻറ് വർഗീസ് ദാനിയേൽ (ജന. കൺ), ആനന്ദപ്പള്ളി സുരേന്ദ്രൻ (കൺ), എൻ.ഡി. രാധാകൃഷ്ണൻ (ചീഫ് കോഓഡിനേറ്റർ), വി.കെ. സ്റ്റാൻലി (പരസ്യ കൺ) എന്നിവരടങ്ങുന്ന 40 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പള്ളിക്കലാർ നവീകരണത്തിന് റവന്യൂ വകുപ്പ് സഹകരിക്കുന്നില്ല-; സമരനീക്കവുമായി സി.പി.എം അടൂർ: പള്ളിക്കലാർ നവീകരണത്തിന് റവന്യൂ വകുപ്പ് സഹകരിക്കുന്നില്ലെന്നും ആഗസ്റ്റ് 15നകം സർേവ നടപടി പൂർത്തീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും സി.പി.എം നേതാക്കൾ വാർത്തസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ഹരിതകേരളം പദ്ധതി ഭാഗമായി ധനമന്ത്രിയുടെയും ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്സൻ ടി.എൻ. സീമയുടെയും പ്രത്യേക താൽപര്യാർഥം ആരംഭിച്ച പള്ളിക്കലാർ ഒന്നാംഘട്ട നവീകരണം പതിനായിരങ്ങളുടെ പങ്കാളിത്തത്തോടെ പൂർത്തീകരിച്ചു. അടൂർ നഗരസഭ, ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കൽ ഗ്രാമപഞ്ചായത്തുകൾ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ വ്യാപാര സംഘടനകൾ, മാധ്യമങ്ങൾ എന്നിവരുടെ സഹകരണത്തോടെ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ജില്ല ഭരണകൂടത്തിെൻറ പൂർണ പിന്തുണയുമുണ്ടായിരുന്നു. ജൂൺ 24ന് ശേഷമുള്ള രണ്ടാം ഘട്ടത്തിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സർേവ നടത്തി. അതിർത്തി പുനഃസ്ഥാപിച്ച് കല്ലിട്ട് തിരിക്കണമെന്നായിരുന്നു തീരുമാനം. ഇതനുസരിച്ച് ഏഴംകുളം ഗ്രാമപഞ്ചായത്ത് മാത്രമാണ് സർേവ പൂർത്തീകരിച്ചത്. പ്രവർത്തനത്തിൽ വകുപ്പുകൾ തമ്മിൽ തർക്കമുണ്ടെങ്കിൽ ആർ.ഡി.ഒ ഇടപെട്ട് പരിഹരിച്ച് കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് വാർത്തസമ്മേളനത്തിൽ സി.പി.എം ഏരിയ സെക്രട്ടറി പി.ബി. ഹർഷകുമാർ ആവശ്യപ്പെട്ടു. കൈയേറ്റക്കാരെ സഹായിക്കാനുള്ള നീക്കം ചെറുത്തുതോൽപിക്കണം. സർവേ നടപടി പൂർത്തീകരിച്ചിട്ടുവേണം പ്രഖ്യാപിത നീർത്തട വികസന മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ തുടങ്ങേണ്ടത്. ഹരിത കേരള മിഷൻ ഡോ. അജയകുമാർ വർമയുടെ നേതൃത്വത്തിൽ ചടയമംഗലം വാട്ടർഷെഡ് ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറ് കേരളയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഹർഷകുമാർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ റോയ് ഫിലിപ്, പി. രവീന്ദ്രൻ, കെ. വിശ്വംഭരൻ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story