Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 3:32 PM IST Updated On
date_range 1 Aug 2017 3:32 PM ISTകൊതുമ്പുവള്ളം പോലും ഇറക്കാനാകാതെ മലങ്കര ടൂറിസം പദ്ധതി
text_fieldsbookmark_border
മുട്ടം: മലമ്പുഴ മോഡൽ ടൂറിസം പദ്ധതി സ്വപ്നം കണ്ട് കഴിയുകയാണ് മുട്ടം നിവാസികൾ. വർഷങ്ങളായി ജോലി നടക്കുന്നുണ്ടെങ്കിലും ഉടനെങ്ങും പൂർത്തീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഡാമിന് സമീപം ബോട്ട് ജെട്ടി നിർമിച്ചെങ്കിലും കൊതുമ്പുവള്ളം പോലും ഇറക്കാൻ കഴിഞ്ഞിട്ടില്ല. ജെട്ടി ഇപ്പോൾ നാട്ടുകാർ അലക്കാനും കുളിക്കാനുമുള്ള കടവായി ഉപയോഗിക്കുകയാണ്. ബോട്ട് ജെട്ടിയിൽനിന്ന് മൂലമറ്റം വരെ 13 കിലോമീറ്റർ മലങ്കര ജലാശയത്തിലൂടെ സവാരിനടത്താൻ കഴിയുന്ന രീതിയിലാണ് ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. വിശാലമായ ജലാശയമായതിനാൽ സുരക്ഷിതമായി ബോട്ട് സവാരി നടത്താൻ സാധിക്കുമെന്നതും പ്രത്യേകതയാണ്. 13 കിലോമീറ്ററിൽ പരന്നുകിടക്കുന്ന മലങ്കര ജലാശയത്തിൽ മലമ്പുഴ മോഡൽ ടൂറിസം പദ്ധതി നടപ്പാക്കലാണ് പദ്ധതി. ബോട്ടിങ്, സൈക്കിൾ സവാരി, കുതിരസവാരി, ബൊട്ടാണിക്കൽ ഗാർഡൻ, റോപ്വേ തുടങ്ങിയവയാണ് മലങ്കര ടൂറിസത്തിനുള്ളത്. ഹൈഡൽ ടൂറിസത്തിെൻറ ചെറിയ നിർമാണപ്രവൃത്തി മാത്രമാണ് നടക്കുന്നത്. വർഷന്തോറും മലങ്കര ടൂറിസത്തിന് കോടികൾ ബജറ്റിൽ വകയിരുത്തുന്നുണ്ടെങ്കിലും ഒച്ചിഴയും വേഗത്തിെല പുരോഗമിക്കുന്നുള്ളൂ. മലങ്കര ജലാശയവും ചെറു ദ്വീപുകളും ഏതൊരാളുടെയും കണ്ണിന് കുളിർമയേകും. പ്രകൃതിരമണീയമായ ഈ പ്രദേശത്ത് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 140ഓളം സിനിമ ചിത്രീകരണങ്ങൾ നടന്നിട്ടുണ്ട്. വളരെക്കുറഞ്ഞ െചലവിൽ മനോഹരദൃശ്യവിരുന്ന് നൽകുമെന്നതിനാൽ സിനിമ നിർമാതാക്കൾ ഇവിടെ കണ്ണുവെച്ചിരുന്നു. ഡാമിന് സമീപത്തായി കുടിൽ കെട്ടി താമസിക്കുന്ന 13 കുടുംബങ്ങളുടെ പുനരധിവാസമായിരുന്നു ടൂറിസത്തിെൻറ പ്രധാന തടസ്സം. എന്നാൽ, കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ പെരുമറ്റം ഇടതുകര കനാലിന് സമീപം ഇവർക്ക് ഭൂമി അനുവദിച്ച് ഉത്തരവ് ഇറങ്ങിയിരുന്നു. ഇവരെ മാറ്റിപ്പാർപ്പിക്കാൻ നടപടി പുരോഗമിക്കുകയാണ്. എത്രയും വേഗം മലങ്കര ടൂറിസം യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാതടപ്പിക്കുന്ന ശബ്ദത്തിൽ ബൈക്കുകൾ പായുന്നു അടിമാലി: റോഡിലൂടെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ചീറിപ്പാഞ്ഞ് ബൈക്കുകൾ. ഹൈറേഞ്ച് മേഖലകളിലെ തിരക്കുള്ള റോഡുകളില്‍കൂടി ഇത്തരം ബൈക്കുകളുടെ ചീറിപ്പായല്‍ പതിവാണ്. ആശുപത്രികൾ, സ്‌കൂളുകള്‍ എന്നിവ സ്ഥിതിചെയ്യുന്ന റോഡുകളിലും നിയന്ത്രണം പാലിക്കാറില്ലെന്ന് പരാതിയുണ്ട്. രാത്രിയും പകലും ബൈക്കുകള്‍ അമിതവേഗത്തില്‍ പോകുന്നതും തിരക്കുള്ള ജങ്ഷനുകളില്‍ ബൈക്കുകള്‍ ഇരപ്പിച്ച് ശബ്ദമുണ്ടാക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. അമിതവേഗം കാരണം അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ബൈക്കുകള്‍ നിത്യവും സൃഷ്ടിക്കുന്ന ശബ്ദ മലിനീകരണത്തിനെതിരെ അധികൃതര്‍ക്ക് നിരവധി പരാതിയാണ് നല്‍കിയതെന്ന് പ്രദേശത്തെ വ്യാപാരികള്‍ പറയുന്നു. ബൈക്ക് വാങ്ങുമ്പോഴുള്ള സൈലന്‍സര്‍ അഴിച്ചുമാറ്റി ശബ്ദം കൂടുതല്‍ പുറപ്പെടുവിക്കുന്നവ ഘടിപ്പിച്ചാണിത്. വാഹന പരിശോധന കെ.പി റോഡിലും മറ്റു റോഡുകളിലും മിക്കപ്പോഴും നടത്താറുണ്ടെങ്കിലും അനധികൃത സൈലന്‍സര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പിടിവീഴാറില്ല. ഹെല്‍മറ്റ് ഇല്ലാതെ പോകുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് അധികൃതര്‍ പിഴ ഇൗടാക്കുന്നതെന്ന് ആക്ഷേപമുണ്ട്. ആയുർവേദ മെഡിക്കൽ ക്യാമ്പ് രാജകുമാരി: ഭാരതീയ ചികിത്സ വകുപ്പിെൻറയും രാജകുമാരി ഗ്രാമപഞ്ചായത്തിെൻറയും ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് രാജകുമാരിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് പി.ടി. എൽദോ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടിസി ബിനു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. ജോയി, മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. സിംല, ഡോ. ജോർലി ജോർജ്, ഡോ. അമ്പിളി വിജയൻ, ഗ്രാമപഞ്ചായത്ത് മെംബർമാരായ കെ.കെ. തങ്കച്ചൻ, അമുദവല്ലഭൻ, സി.സി.എസ് ചെയർപേഴ്സൺ സിജി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story