Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊമ്പിളൈ ഒരുമൈ സമരം:...

പൊമ്പിളൈ ഒരുമൈ സമരം: തമിഴ്​ സംഘടനകളെയും രംഗത്തിറക്കാൻ നീക്കം

text_fields
bookmark_border
അ​ടി​മാ​ലി: മ​ന്ത്രി എം.​എം. മ​ണി രാ​ജി​വെ​ക്ക​ണം എ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പൊ​മ്പി​ളൈ ഒ​രു​മൈ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​റി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​നു​ പി​ന്തു​ണ ഉ​റ​പ്പി​ക്കാ​ൻ ത​മി​ഴ്​ സം​ഘ​ട​ന​​ക​ളെ​യും രം​ഗ​ത്തി​റ​ക്കാ​ൻ നീ​ക്കം. സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നെ എ​തി​ർ​ക്കു​ന്ന​വ​രെ സ​ഹ​ക​രി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ത​മി​ഴ്നാ​ട്ടി​ലെ തീ​വ്ര​നി​ല​പാ​ടു​ള്ള ചി​ല പ്ര​സ്​​ഥാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്നും സ​മ​രം ശ​ക്​​ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തിെൻറ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട്ടി​ലെ ചി​ല സം​ഘ​ട​ന നേ​താ​ക്ക​ളു​മാ​യി പൊ​മ്പി​ളൈ ഒ​രു​ൈ​മ നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യ​താ​യി പൊ​ലീ​സ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു വി​വ​രം ല​ഭി​ച്ചു. ബി.​ജെ.​പി, ആം ​ആ​ദ്മി പാ​ർ​ട്ടി എ​ന്നി​വ​യു​ടെ നേ​താ​ക്ക​ൾ സ​മ​ര​ത്തി​നു​ പി​ന്തു​ണ​യു​മാ​യി മൂ​ന്നാ​റി​ൽ ഉ​ണ്ടെ​ങ്കി​ലും ഇൗ ​സം​ഘ​ട​ന​ക​ൾ​ക്ക്​ തോ​ട്ടം മേ​ഖ​ല​യി​ൽ വേ​രോ​ട്ടം ഇ​ല്ലാ​ത്ത​ത് സ​മ​ര​ക്കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​നെ കൂ​ടെ കൂ​ട്ടി സ​മ​രം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​വും പ്ര​ദേ​ശി​ക നേ​താ​ക്ക​ളു​ടെ എ​തി​ർ​പ്പ് മൂ​ലം പ​രാ​ജ​യ​പ്പെ​ട്ടു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ത​മി​ഴ് സം​ഘ​ട​ന​ക​ളെ രം​ഗ​ത്തി​റ​ക്കി സ​മ​രം കൊ​ഴു​പ്പി​ക്കാ​നു​ള്ള നീ​ക്കം. ബി.​ജെ.​പി സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നൊ​പ്പം പാ​ർ​ട്ടി ത​മി​ഴ്​​നാ​ട്​ അ​ധ്യ​ക്ഷ​ൻ ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​നും വ്യാ​​ഴാ​ഴ്​​ച സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച​ത്​ ഇ​തി​െൻറ ഭാ​ഗ​മാ​ണെ​ന്ന്​ ക​രു​തു​ന്നു. സ​മ​രം ശ​ക്​​ത​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി പൊ​മ്പി​ളൈ ഒ​രു​​മൈ പ​ു​തി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രേ​ക്ക​ർ ഭൂ​മി ന​ൽ​ക​ണം എ​ന്ന​താ​ണ്​ അ​തി​ൽ പ്ര​ധാ​നം. ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി​ക്കാ​മെ​ന്നും സം​ഘ​ട​ന ക​ണ​ക്കു​കൂ​ട്ടു​ന്നു. എം.​എം. മ​ണി രാ​ജി​വെ​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി സ​മ​രം തു​ട​ങ്ങി​യ പൊ​മ്പി​ളൈ ഒ​രു​മൈ​ക്ക്​ തോ​ട്ടം തൊ​ഴി​ലാ​ളി മേ​ഖ​ല​ക​ളി​ൽ നി​ന്ന് വേ​ണ്ട​ത്ര പി​ന്തു​ണ കി​ട്ടാ​തെ വ​ന്ന​തോ​ടെ​യാ​ണ്​ പു​തി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
Show Full Article
TAGS:LOCAL NEWS 
Next Story