Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാണാതായ ദമ്പതികൾക്കായി...

കാണാതായ ദമ്പതികൾക്കായി നേവി മുങ്ങൽ വിദഗ്​ധർ മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തി

text_fields
bookmark_border
കോ​ട്ട​യം: അ​റു​പു​റ​യി​ൽ​നി​ന്ന്​ കാ​ണാ​താ​യ ദ​മ്പ​തി​ക​ൾ​ക്കാ​യി നേ​വി​യി​ലെ മു​ങ്ങ​ൽ വി​ദ​ഗ്​​ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​യോ​ടെ കു​മ​ര​ക​ത്ത്​ എ​ത്തി​യ െകാ​ച്ചി​യി​ൽ​നി​ന്നു​ള്ള നേ​വി​സം​ഘം 2.30ഒാ​ടെ​യാ​ണ്​ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. ഇ​രു​ട്ടു​വീ​ഴും​വ​രെ പ​രി​ശോ​ധി​ച്ചി​ട്ടും കാ​ര്യ​മാ​യ സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്​​ച​യും തി​ര​ച്ചി​ൽ തു​ട​രും. കു​മ​ര​കം ​സ്​​റ്റേ​ഷ​നി​ൽ നേ​വി സം​ഘം പൊ​ലീ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം ആ​റി​െൻറ താ​ഴ​ത്ത​ങ്ങാ​ടി ഭാ​ഗ​മാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. പ്ര​ത്യേ​ക കാ​മ​റ ഉ​പ​യോ​ഗി​ച്ച്​ പൊ​ലീ​സ്​ നി​ർ​ദേ​ശി​ച്ച ഭാ​ഗ​ങ്ങ​ളി​ലെ ​പു​ഴ​യു​െ​ട അ​ടി​ത്ത​ട്ട്​ പ​രി​ശോ​ധി​ക്കു​ന്ന സം​ഘം സം​ശ​യം തോ​ന്നു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ മു​ങ്ങി​നോ​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ര​ണ്ട്​ ബോ​ട്ടി​ലാ​യി കു​മ​ര​കം പൊ​ലീ​സും ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച​യും താ​ഴ​ത്ത​ങ്ങാ​ടി ഭാ​ഗ​ത്താ​വും തി​ര​ച്ചി​ൽ ന​ട​ത്തു​ക​യെ​ന്ന്​ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യു​ള്ള സി.​െ​എ നി​ർ​മ​ൽ ബോ​സ്​ പ​റ​ഞ്ഞു. തി​ര​ച്ചി​ൽ വി​വ​ര​മ​റി​ഞ്ഞ്​ ആ​റി​െൻറ ഇ​രു​ക​ര​യി​ലും നാ​ട്ടു​കാ​ർ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. നേ​വി സം​ഘം മ​ട​ങ്ങു​ന്ന​തു​വ​രെ നാ​ട്ടു​കാ​രും പു​ഴ​യു​െ​ട തീ​ര​ങ്ങ​ളി​ൽ കാ​ത്തു​നി​ന്നു.കാ​ണാ​താ​യി​ട്ട്​ മൂ​ന്ന്​ ആ​ഴ്​​ച പി​ന്നി​ടു​േ​മ്പാ​ഴും അ​റു​പു​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രെ​പ്പ​റ്റി വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ നേ​വി​യു​ടെ സ​ഹാ​യം തേ​ടി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story