Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാ​ർ സ്​​കൂ​ട്ട​റി​ലും...

കാ​ർ സ്​​കൂ​ട്ട​റി​ലും സൈ​ക്കി​ളി​ലും ഇ​ടി​ച്ച്് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
കോട്ടയം: നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലും സൈക്കിളിലും ഇടിച്ച്് രണ്ടുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കോട്ടയം പുലിക്കുട്ടിശ്ശേരി പെരുന്നക്കോട് ജോസഫിെൻറ മകൻ അലൻ (12), പുലിക്കുട്ടിശ്ശേരി മൂന്നുമലയിൽ ഐക്ക് ജോസഫ് കുര്യെൻറ ഭാര്യ ഹന്ന(25) എന്നിവർക്കാണ് പരിക്കേറ്റത്. അലെൻറ നില ഗുരുതരമാണ്. ഞായർ വൈകീട്ട് നാലോടെ പുലിക്കുട്ടിശ്ശേരി- ഐക്കരച്ചിറ പാലത്തിനു സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ഹന്ന ഓടിച്ചിരുന്ന ആക്ടീവ സ്കൂട്ടറിലിടിച്ചശേഷം അലൻ സഞ്ചരിച്ച സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിനും തലക്കും പരിക്കേറ്റ അലനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഹന്നയുടെ പരിക്ക് ഗുരുതരമല്ല.
Show Full Article
TAGS:LOCAL NEWS 
Next Story