Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്​റ്റേഡിയം...

സ്​റ്റേഡിയം നിര്‍മാണസ്ഥലത്ത് മണ്ണ്​ തള്ളുന്നത്​ തടഞ്ഞു

text_fields
bookmark_border
ചങ്ങനാശ്ശേരി: എം.സി റോഡ് നവീകരണത്തിെൻറ ഭാഗമായി നീക്കുന്ന മണ്ണ് ചങ്ങനാശ്ശേരി ബൈപാസിലെ നിർദിഷ്ട സ്റ്റേഡിയം നിര്‍മാണസ്ഥലത്ത് തള്ളുന്നത് ഡി.വൈ.എഫ്.െഎ പ്രവർത്തകർ തടഞ്ഞു. വ്യാഴാഴ്ച രാവിലെ ലോറിയില്‍ മണ്ണ് ഇറക്കുന്നതിനായ് എത്തിച്ചപ്പോഴാണ് ഡി.വൈ.എഫ്.ഐ കൊടിനാട്ടി മണ്ണിറക്കുന്നത് തടഞ്ഞത്. കഴിഞ്ഞദിവസം കൂടിയ സര്‍വകക്ഷി യോഗത്തില്‍ എം.സി റോഡില്‍നിന്ന് ലഭിക്കുന്ന മണ്ണ് അന്താരാഷ്ട്ര സ്റ്റേഡിയത്തിെൻറ സ്ഥലത്ത് ഇടുന്നതിന് തീരുമാനിച്ചിരുന്നു. മണ്ണിടുന്നത് തടഞ്ഞ വിവരം കോണ്‍ട്രാക്ടര്‍ സി.എഫ്. തോമസ് എം.എല്‍.എയെ അറിയിക്കുകയും അദ്ദേഹം പൊലീസിനോട് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട പ്രകാരം പൊലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും മണ്ണിറക്കുന്നത് തടസ്സപ്പെടുകയായിരുന്നു. പൊലീസ് വിഷയത്തില്‍ ഇടപെടാതെ നോക്കി നിൽക്കുകയായിരുന്നുവെന്നും പരാതിയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story