Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗ്രാ​മോ​ത്സ​വ​ത്തി​ന്​...

ഗ്രാ​മോ​ത്സ​വ​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
മുണ്ടക്കയം: കൂട്ടിക്കല്‍ ഡി.വൈ.എഫ്.െഎ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമോത്സവം 2017ന് തുടക്കമായതായി ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയൻറ് സെക്രട്ടറി കെ. രാജേഷ്, മേഖല പ്രസിഡൻറ് ബോബി ജോസഫ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി വിവിധ കലാപരിപാടികളും സാഹിത്യമത്സരങ്ങളും ടൂര്‍ണമെൻറുകളും പരിപാടികളുടെ ഭാഗമായി നടത്തും. ഫുട്‌ബാൾ ടൂര്‍ണമെൻറ് ഏന്തയാര്‍ ജെ.ജെ മര്‍ഫി മെമ്മോറിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുകയാണ്. ഫൈനല്‍ മത്സരം മേയ് ഏഴിന് നടക്കും. സബ് ജൂനിയർ വിഭാഗം ചിത്രരചന മത്സരം 22ന് നടക്കും. രാവിലെ പത്തിന് സെൻറ് മേരീസ് പള്ളി ഹാളിലാണ് മത്സരം. സാഹിത്യ മത്സരങ്ങള്‍ 25ന് ഏന്തയാറിലും മറ്റു കലാ മത്സരങ്ങള്‍ മേയ് ഏഴിന് രാവിലെ പത്തിന് ഇളംകാട് എസ്.എന്‍ പബ്ലിക് സ്‌കൂളിലും നടക്കും. ഗ്രാമോത്സവത്തിെൻറ ഭാഗമായി 23ന് രാവിലെ പുല്ലകയാര്‍ ശുചീകരണം നടത്തും. പരിപാടികളുടെ മുന്നോടിയായി പുല്ലകയാറിെൻറ തീരത്ത് അവലോകന യോഗം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമോത്സവത്തിെൻറ സമാപനത്തോടനുബന്ധിച്ച് മേയ് 17ന് നടക്കുന്ന സമ്മേളനം കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.കെ. പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി ടി.ഐ. നിസാര്‍ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story