Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

വ​ള​ർ​ത്തു​നാ​യ്​​ക്ക​ളുടെ ആ​ക്രമണത്തിൽ ​ പത്തു​വ​യ​സ്സു​കാ​രി​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്

text_fields
bookmark_border
ഗാന്ധിനഗർ (കോട്ടയം): അയൽവാസിയുടെ വളർത്തുനായ്ക്കൾ കടിച്ച് പത്തുവയസ്സുകാരിക്ക് ഗുരുതര പരിക്ക്. അതിരമ്പുഴ ശ്രീകണ്ഠമംഗലം തുരുത്തേൽ ജിനോയുടെ മകൾ അമൃതക്കാണ് കടിയേറ്റത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വീടിന് സമീപത്തായിരുന്നു സംഭവം. അമൃതയും കുട്ടുകാരും കൂടി വീടിന് സമീപത്തെ പറമ്പിൽ കളിച്ചുകൊണ്ടിരിക്കെ അയൽവക്കത്തെ നാല് നായ്കൾ ഒാടിവന്നു. എല്ലാവരും കരഞ്ഞുകൊണ്ട് ഒാടിയെങ്കിലും അമൃതക്ക് രണ്ട് നായ്ക്കളുടെ കടിയേറ്റു. ഇടതുകാലിെൻറ തുടയിലും വലതുകാലിെൻറ മുട്ടിന് മേൽഭാഗത്തും മുട്ടിെൻറ പിൻഭാഗത്തുമായി അഞ്ച് സ്ഥലങ്ങളിൽ കടിയേറ്റിട്ടുണ്ട്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി. നായ്ക്കളെ അഴിച്ചുവിടരുതെന്ന് പലതവണ പറഞ്ഞിട്ടും അയൽവാസി കേൾക്കാൻ തയാറായിട്ടില്ലെന്ന് അമൃതയുടെ രക്ഷിതാക്കൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story