Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.​എ​സ്.​യു...

കെ.​എ​സ്.​യു സ്​​ഥാ​നാ​രോ​ഹ​ണം ​‘​​െഎ’ ​ഗ്രൂ​പ് ബ​ഹി​ഷ്​​ക​രി​ച്ചു

text_fields
bookmark_border
കോട്ടയം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങ് ‘െഎ’ ഗ്രൂപ് ബഹിഷ്കരിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ച െഎ ഗൂപ്പുകാർ സത്യപ്രതിജ്ഞയിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ െഎ ഗ്രൂപ്പിലെ ടി.എം. അൻഷാദിനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പ് നടപടിക്രമം അനുസരിച്ച് രണ്ടാമതാകുന്നയാൾ ൈവസ് പ്രസിഡൻറ് പദവിയിലെത്തും. എന്നാൽ, തെരഞ്ഞെടുപ്പിനിടെ അൻഷാദിനെതിരെ മുരളി വിഭാഗം വരണാധികാരിക്ക് പരാതി നൽകിയിരുന്നു. അൻഷാദ് വിദ്യാർഥിയല്ലെന്നും വ്യാജരേഖകളാണ് മത്സരിക്കാനായി ഹാജരാക്കിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇേതച്ചൊല്ലി അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയായിരുന്നു വെള്ളിയാഴ്ച പുതിയ ജില്ല കമ്മിറ്റിയുടെ ചുമതലയേറ്റെടുക്കൽ. അൻഷാദിനെ ൈവസ് പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന് െഎ ഗ്രൂപ് ആവശ്യപ്പെെട്ടങ്കിലും എ വിഭാഗം അംഗീകരിച്ചില്ല. പരാതിയിൽ തീർപ്പായിട്ടില്ലെന്നും എം. അൻഷാദിനെ തൽക്കാലം മാറ്റിനിർത്താനാണ് എൻ.എസ്.യു നേതൃത്വം നിർേദശിച്ചതെന്നും മുൻ കമ്മിറ്റിയും നിലവിെല കമ്മിറ്റിയും നിലപാെടടുത്തു. ഇതോടെ െഎ ചടങ്ങ് ബഹിഷ്കരിച്ചു. തുടർന്ന് വിജയിച്ച െഎ ഗ്രൂപ്പുകാരും സത്യപ്രതിജ്ഞയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. സംസ്ഥാനവ്യാപകമായി 15 പരാതികളാണ് എൻ.എസ്.യു നേതൃത്വത്തിന് ലഭിച്ചതെന്നും ഇതിൽ അന്വേഷണം നടന്നുവരുകയാണെന്നുമാണ് എൻ.എസ്.യു നേതൃത്വം അറിയിച്ചതെന്ന് മുൻ പ്രസിഡൻറ് ജോബിൻ ജോസഫ് പറഞ്ഞു. ഇൗ സാഹചര്യത്തിലാണ് അൻഷാദിെൻറ സത്യപ്രതിജ്ഞ നടക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രണ്ടാമെതത്തിയ അൻഷാദിനെ ഒഴിവാക്കി പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ആറാം സ്ഥാനക്കാരനായ ഡോൺ മാത്യുവിനെ ഭാരവാഹിയാക്കാൻ എ ഗ്രൂപ് നീക്കം നടത്തിയെന്നും ഇതിൽ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരിച്ചതെന്നും െഎ ഗ്രൂപ് പറയുന്നു. അൻഷാദിനെതിരെ മുരളി ഗ്രൂപ് വാക്കാലാണ് പരാതി പറഞ്ഞത്. സമാനപരാതികൾ ഉയർന്ന മറ്റ് ജില്ലകളിൽ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാൽ, കോട്ടയത്ത് മാത്രം അനുവദിച്ചില്ല. അൻഷാദ് ചുമതലയേറ്റാൽ പകരം ആറാം സ്ഥാനക്കാരനായ ഡോൺ മാത്യുവിനെയും ഭാരവാഹിയാക്കണമെന്ന എ ഗ്രൂപ്പിെൻറ പിടിവാശിയാണ് ബഹിഷ്കരണത്തിലെത്തിയത്. എൻ.എസ്.യു നേതൃത്വത്തിന് പരാതി നൽകിയതായും ഇവർ പറഞ്ഞു. കെ.എസ്.യു സംഘടന തെരഞ്ഞെടുപ്പിൽ ജില്ലയിൽ ‘എ’ഗ്രൂപ്പിനായിരുന്നു മേധാവിത്വം. പ്രസിഡൻറ് സ്ഥാനത്തിനുപുറെമ വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിൽ 18 എണ്ണം സ്വന്തമാക്കിയിരുന്നു. െഎക്ക് രണ്ടും മുരളവിഭാഗത്തിന് ഒന്നും സ്ഥാനങ്ങൾ മാത്രമാണ് ലഭിച്ചത്. പുതുതായി തെരഞ്ഞെടുക്കെപ്പട്ട ജില്ല കമ്മിറ്റി ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ് മുമ്പാകെയാണ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. ഡി.സി.സി ഒാഡിറ്റോറിയത്തിൽ മുൻ പ്രസിഡൻറ് ജോബിൻ ജേക്കബ്, ജോർജ് പയസിെൻറ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിക്ക് ചുമതല കൈമാറി. 21 അംഗം കമ്മിറ്റിയിൽ 18 പേർ ചുമതലയേറ്റു. വൈസ് പ്രസിഡൻറുമാരായി വിഷ്ണുമോഹൻ, വൈശാഖ് പി.കെ., ഡോൺ മാത്യു, അർച്ചന ശശി, ജന.സെക്രട്ടറിമാരായി ഡെന്നീസ് ജോസഫ്, ബിബിൻ രാജ്, സച്ചിൻ മാത്യു, മുഹമ്മദ് ആഷിക്, മെലിറ്റസ് മരിയ, വിജയ് മുരുകൻ, സെക്രട്ടറിമാരായി സോണി തോമസ്, മുഹമ്മദ് നൈസാം, ജോസ് ജോസഫ്, അഭിരാം എ., റോണലിസ് ജോർജ്, സ്റ്റെനി എസ്, ജിഷുണു ഗോവിന്ദ് എന്നിവരാണ് ചുമതലയേറ്റത്. അനുമോദന സമ്മേളനം മുൻ ഡി.സി.സി പ്രസിഡൻറ് കുര്യൻ ജോയി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷ്, ഭാരവാഹികളായ ആർ.സി. നായർ, എൻ.എസ്. ഹരിച്ഛന്ദ്രൻ, ജോബോയ് ജോർജ്, ബാബു കെ. കോര, ഷിൻസ് പീറ്റർ, എ. സനീഷ്കുമാർ, പി.എച്ച്. നാസർ, അജീസ് ബെൻ മാത്യൂസ്, ശോഭ സലിമോൻ, ബേബി തൊണ്ടംകുഴി, ആൻറണി കുന്നുംപുറം, ജനറൽ സെക്രട്ടറിമാരായ രാുഹൽ മാങ്കുട്ടം, സുബിൻ മാത്യു, അനു അന്ന ജേക്കബ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ടിൻറു തോമസ്, സോണി സണ്ണി, സജിൻ സലിം, അരുൺ കൊച്ചുതറപ്പിൽ, വിപിൻ അതിരമ്പുഴ, ലിബിൻ ആൻറണി, അഭിലാഷ് േജാസഫ്, റജാബിൻ തലപ്പാടി, സക്കീർ ചങ്ങംപള്ളി, അബു താഹിർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story