Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2016 3:21 PM IST Updated On
date_range 1 Sept 2016 3:21 PM ISTതിരുവോണം: വഴിയോര കച്ചവടക്കാരുടെ ആശങ്കകള്‍ക്ക് അവസാനമില്ല
text_fieldsbookmark_border
പത്തനംതിട്ട: സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുമ്പോള്‍ ജില്ലയിലെ വഴിയോര കച്ചവടക്കാരുടെ ആശങ്കകള്‍ക്ക് അവസാനമില്ല. വിപണിയെ മൊത്തത്തില്‍ പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യവും നഗരസഭയുടെ അവഗണനയും കാലംതെറ്റിയത്തെിയ മഴയും വഴിയോര കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നു. തുണിത്തരങ്ങള്‍, ചെരിപ്പ്, പലഹാരങ്ങള്‍, പൂക്കള്‍, പച്ചക്കറി എന്നിവയാണ് വഴിയോര കച്ചവടത്തിലെ പ്രധാന ഉല്‍പന്നങ്ങള്‍. വില കുറച്ച് ഉല്‍പന്നങ്ങള്‍ ലഭിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് വഴിയോര കച്ചവടക്കാര്‍ ആശ്രയമാണ്. എങ്കിലും ഉല്‍പന്നങ്ങളുടെ മേന്മ പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഓണവിപണി സജീവമായാല്‍ ഉല്‍പന്നങ്ങള്‍ കൂടുതല്‍ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് വഴിയോരകച്ചവടക്കാര്‍. ഗതാഗതക്കുരുക്ക് പതിവാകുന്നതു കാരണം വഴിയോര കച്ചവടം മാറ്റണമെന്ന് നഗരസഭയും ആവശ്യപ്പെട്ടു. വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവടത്തിനായി ജില്ലയില്‍ സ്ഥലം അനുവദിച്ചു കൊടുക്കാമെന്ന് നഗരസഭ വാക്കു നല്‍കിയിട്ട് മാസങ്ങളായെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ഓണക്കാലങ്ങളിലാണ് ഇത്തരക്കാര്‍ക്ക് വില്‍പന കൂടുതല്‍ ഉണ്ടാകാറുള്ളത്. എന്നാല്‍, ഇടക്കിടെ പെയ്യുന്ന മഴ ഓണവിപണിയെ താറുമാറാക്കുമോയെന്ന് ഭയവും കച്ചവടക്കാര്‍ക്കുണ്ട്. വില്‍പന കുറവുകാരണം എറണാകുളത്ത് ബ്രോഡ്വേയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍നിന്നാണ് തുണികളത്തെുന്നത്. ഓണവിപണിയില്‍ പ്രതീക്ഷിച്ച ലാഭം ലഭിച്ചാല്‍ കോയമ്പത്തൂരില്‍നിന്ന് തുണിത്തരങ്ങളെടുത്ത് വില്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് വസ്ത്ര വ്യാപാരികള്‍. മധുര, എറണാകുളം എന്നിവിടങ്ങളില്‍നിന്നുമാണ് ചെരിപ്പുകള്‍ എത്തുന്നത്. ഓണവിപണിയെ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന കൂട്ടരാണ് പുഷ്പ വ്യാപാരികള്‍. ശങ്കരന്‍കോവില്‍, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് എത്തുന്ന പൂക്കളാണ് ഇക്കൂട്ടര്‍ ജില്ലയുടെ തെരുവോരങ്ങളില്‍ കച്ചവടത്തിനത്തെിച്ചിരിക്കുന്നത്. അത്തം തുടങ്ങിയാല്‍ പുഷ്പവ്യാപാരത്തില്‍ ലാഭം ലഭിക്കുമെന്നാണ് ഇവരുടെ വാദം. എന്നാല്‍, മഴയാണ് ഇവിടെയും വില്ലനാകുന്നത്. മഴ കാരണം പൂക്കള്‍ നശിച്ചു പോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ട്. ഓരോ ഓണം കഴിയും തോറും പൂക്കള്‍ വാങ്ങുന്നതിന്‍െറ എണ്ണം കൂടിവരുന്നതിനാല്‍ ഈ ഓണം പ്രതീക്ഷിച്ചതിലുപരി ലാഭം നല്‍കുമെന്ന വിശ്വാസത്തിലാണ് ഇക്കൂട്ടര്‍. വരാനിരിക്കുന്ന ഓണനാളുകളില്‍ മാത്രം പ്രതീക്ഷയൂന്നിയാണ് ഇവരില്‍ പലരും കച്ചവടം ചെയ്യുന്നത്. മഴക്കു പുറമെ പൊലീസും സാമൂഹിക വിരുദ്ധരും ഇവര്‍ക്ക് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. സാമൂഹിക വിരുദ്ധരെ ഭയന്ന് രാത്രിയില്‍ ടൗണില്‍ തന്നെ മുറിയെടുത്ത് സാധനങ്ങള്‍ അങ്ങോട്ടേക്ക് മാറ്റുകയാണ് പതിവ്. ചിലര്‍ സാധനങ്ങള്‍ വീടുകളില്‍ കൊണ്ടുപോകുന്നുമുണ്ട്. തിരുവോണനാളില്‍ പോലും വഴിയോര കച്ചവടക്കാര്‍ക്ക് അവധിയില്ല. തിരുവോണത്തിനും അതിനടുപ്പിച്ച ദിവസങ്ങളിലുമാണ് ഏറ്റവുമധികം വില്‍പന നടക്കുന്നത്. സമൃദ്ധിയുടെ സന്ദേശവുമായി എത്തുന്ന ഓണക്കാലം തങ്ങളെയും സമൃദ്ധിയിലത്തെിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ വഴിയോര കച്ചവടക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story