Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീട്ടമ്മയെയും...

വീട്ടമ്മയെയും ഭര്‍ത്താവിനെയും ആശുപത്രിയില്‍ കയറി ആക്രമിച്ചു

text_fields
bookmark_border
കോട്ടയം: ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മയെയും ഭര്‍ത്താവിനെയും ആക്രമിച്ചു. ഞായറാഴ്ച വൈകീട്ട് 6.30നാണ് സംഭവം. കുമ്മനം സ്വദേശിയായ വീട്ടമ്മക്കും ഭര്‍ത്താവിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ മറ്റ് രോഗികളും കൂട്ടിരുപ്പുകാരും പരിഭ്രാന്തിയിലായി. മര്‍ദനമേറ്റ വീട്ടമ്മയുടെ ഫോണിലേക്ക് അയല്‍വാസിയായ യുവാവ് പതിവായി മെസേജ് അയക്കുമായിരുന്നു. ഇത് ആവര്‍ത്തിക്കരുതെന്ന് പറഞ്ഞ് അയല്‍വാസിയെ വീട്ടമ്മ താക്കീത് ചെയ്തു. ഇതേച്ചൊല്ലി തര്‍ക്കം ഉണ്ടാകുകയും അയല്‍വാസിയുടെ ഭാര്യ എത്തി വീട്ടമ്മയെ മര്‍ദിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍, ഞായറാഴ്ച വൈകുന്നേരത്തോടെ ഒരുസംഘം വീട്ടമ്മയെയും ഭര്‍ത്താവിനെയും ജില്ലാ ആശുപത്രിയിലത്തെി മര്‍ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് വന്‍ പൊലീസ് സന്നാഹം ആശുപത്രിയിലത്തെി. പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story