Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപതിനാറുകാരിയെ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

text_fields
bookmark_border
കോട്ടയം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ വീട്ടില്‍ ജോലിക്കത്തെിയ യുവാവ് അറസ്റ്റിലായി. മുട്ടം പരപ്പനാട്ട് ജോയല്‍ ജോസാണ് (24) അറസ്റ്റിലായത്. മേലുകാവ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മേലുകാവ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു വീട്ടില്‍ രണ്ടു വര്‍ഷം മുമ്പാണ് ഇയാള്‍ ജോലിക്കത്തെിയത്. വീട്ടുകാരുടെ പ്രീതി സമ്പാദിച്ച ഇയാള്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടി സ്കൂളിലെ കൗണ്‍സലിങ്ങിലാണ് വിവരം വെളിപ്പെടുത്തിയത്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്തേക്ക് പോയപ്പോള്‍ ജോയല്‍ ജോസിനു വീട്ടുകാര്യങ്ങള്‍ നോക്കി നടത്താന്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story