Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബാസ്കറ്റ്ബാള്‍...

ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി

text_fields
bookmark_border
കറുകച്ചാല്‍: മുണ്ടത്താനം ലിറ്റില്‍ ഫ്ളവര്‍ വിദ്യാനികേതല്‍ ആന്‍ഡ് ജൂനിയര്‍ കോളജില്‍ ഓള്‍ കേരള ഇന്‍റര്‍ സ്കൂള്‍ തെരേസ്യന്‍ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റിന് തുടക്കംകുറിച്ചു. ആറ് ജില്ലകളില്‍നിന്ന് 13 ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. നീന്തല്‍ താരം സുമി സിറിയക് ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. നെടുംകുന്നം സെന്‍റ് ജോണ്‍സ് ഫൊറോന പള്ളി വികാരി ഡോ. ജോസഫ് പുതുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ മാനേജര്‍ സി. ബെനറ്റ്, പ്രിന്‍സിപ്പല്‍ സി. ആന്‍സി മാത്യു, വൈസ് പ്രിന്‍സിപ്പല്‍ സി.ഡി. വര്‍ഗീസ്, മുണ്ടത്താനം സെന്‍റ് ആന്‍റണീസ് പള്ളി വികാരി ഫാ. ജോസ് പൂവത്തുങ്കല്‍, പി.ടി.എ പ്രസിഡന്‍റ് സി.ജി. ജ്യോതിരാജ്, അധ്യാപക പ്രതിനിധികളായ മണി രാധാകൃഷ്ണന്‍, ഷിജി ജോസഫ് എന്നിവര്‍ സംസാരിച്ചു. ആദ്യ മത്സരത്തില്‍ ലിറ്റില്‍ ഫ്ളവര്‍ വിദ്യാനികേതന്‍ മുണ്ടത്താനം എ.കെ.ജെ.എം കാഞ്ഞിരപ്പള്ളിയെ 35-20 എന്ന സ്കോറിന് പരാജയപ്പെടുത്തി. എസ്.എച്ച് കിളിമലയും ലൂര്‍ദ് കോട്ടയവും തമ്മിലുള്ള കളിയില്‍ ലൂര്‍ദ് കോട്ടയം എസ്.എച്ച് കിളിമലയെ 43-27 സ്കോറിനും ക്രൈസ്റ്റ് തിരുവല്ല അല്‍ഫീന്‍ കാഞ്ഞിരപ്പള്ളിയെ 33-9 സ്കോറിനും പരാജയപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story