Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2016 12:48 PM GMT Updated On
date_range 13 Oct 2016 12:48 PM GMTപൊന്‍കുന്നത്ത് ബി.ജെ.പി–ഡി.വൈ.എഫ്.ഐ പ്രകടനം; ടൗണില്‍ സംഘര്‍ഷാവസ്ഥ
text_fieldsbookmark_border
പൊന്‍കുന്നം: ഹര്‍ത്താല്‍ ആഹ്വാനംചെയ്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ പൊന്‍കുന്നം ടൗണില്‍ നടത്തിയ പ്രകടനം സംഘര്‍ഷഭരിതമായി. സി.പി.എമ്മിന്‍െറ കൊടിമരവും ബോര്‍ഡുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കണ്ണൂരില്‍ ഇന്നലെ ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടനുബന്ധിച്ച് ടൗണില്‍ നടന്ന പ്രകടനത്തിന്‍െറ സമാപനത്തിനിടെ സ്വകാര്യ ബസ്സ്റ്റാന്‍ഡിന്‍െറ എതിര്‍വശത്തുള്ള സി.പി.എമ്മിന്‍െറ കൊടിമരമാണ് പ്രകടനക്കാരില് ചിലര്‍ നശിപ്പിച്ചത്. തുടര്‍ന്ന് ഇതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ടൗണില്‍ പ്രകടനം നടത്തി. പ്രകടനക്കാര്‍ ബി.ജെ.പിയുടെ കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു. രണ്ടു പ്രകടനങ്ങളും ടൗണില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story