Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2016 6:18 PM IST Updated On
date_range 13 Oct 2016 6:18 PM ISTവ്യാജമുട്ട: ആരോഗ്യ–ഭക്ഷ്യസുരക്ഷാ–പൊലീസ് വകുപ്പുകള്‍ സംയുക്ത പരിശോധനക്ക്
text_fieldsbookmark_border
തൊടുപുഴ: അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യാജമുട്ടകള്‍ ജില്ലയിലത്തെുന്നതായി കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് നടപടിക്കൊരുങ്ങുന്നു. ആരോഗ്യം, ഭക്ഷ്യ സുരക്ഷ, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചതായി ഇടുക്കി ഡി.എം.ഒ ടി.ആര്‍ രേഖ ‘മാധ്യമ’ത്തോട് പറഞ്ഞു. വിവരം ശ്രദ്ധയില്‍പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ മുട്ടയുടെ സാമ്പിള്‍ ശേഖരിച്ച് കാക്കനാട്ടെ ലാബില്‍ പരിശോധനക്ക് അയക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും വ്യക്തമാക്കി. കഴിഞ്ഞദിവസം ഇടുക്കിയിലെ ചില മേഖലകളില്‍ വ്യാജ മുട്ടകള്‍ എത്തിയിരുന്നു. മാരക ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഇവ ചൈനീസ് മുട്ടകളെന്നാണ് അറിയപ്പെടുന്നത്. മുട്ട പാചകം ചെയ്യാന്‍ പൊട്ടിച്ചപ്പോള്‍ ഉള്ളില്‍ നേര്‍മയേറിയ പാടക്കുപകരം കട്ടികൂടിയ പ്ളാസ്റ്റിക് പാടയാണ് കണ്ടത്. പൊട്ടിച്ച മുട്ട പാത്രത്തിലിട്ടപ്പോള്‍ പല കഷണങ്ങളായി മാറിയതായും ഉപയോഗിച്ചവര്‍ പറയുന്നു. കഷണങ്ങള്‍ പ്ളാസ്റ്റിക് പോലെ വലിയുകയും ചെയ്തു. കഴിഞ്ഞയാഴ്ച അടിമാലി കുഞ്ചിത്തണ്ണി മേഖലയില്‍ വിതരണം ചെയ്തവയില്‍ വ്യാപകമായി കൃത്രിമ മുട്ടകളുള്ളതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹോട്ടലുകളിലടക്കം മുട്ടകള്‍ വാങ്ങി ഉപയോഗിച്ചവര്‍ പരാതി പറഞ്ഞതിന്‍െറ അടിസ്ഥാനത്തില്‍ കോഴിമുട്ടകളില്‍നിന്ന് വ്യത്യസ്തമായി തോന്നിയവ വ്യാപാരികള്‍ മാറ്റിവെക്കുകയും ചെയ്തു. തുടര്‍ന്നാണ് ആരോഗ്യവിഭാഗം സാമ്പിളുകള്‍ ശേഖരിച്ചത്. മുട്ട പാകംചെയ്യുമ്പോള്‍ പ്ളാസ്റ്റിക്കിന് തീ പിടിക്കുമ്പോഴുണ്ടാകുന്ന രൂക്ഷഗന്ധം അനുഭവപ്പെട്ടതാണ് വ്യാജനാണെന്ന സംശയം ജനിപ്പിച്ചത്. അതേസമയം, വ്യാജമുട്ട ഇറങ്ങുന്നതായി വിവരം ലഭിച്ചിട്ടില്ളെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. മുട്ടക്കോഴികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിലെ പ്രശ്നമാകാം രുചിയും മണവും വ്യത്യാസപ്പെടാന്‍ കാരണമെന്നും പരിശോധനാഫലം വന്നശേഷം കൂടുതല്‍ വ്യക്തത വരുമെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞദിവസം കുഞ്ചിത്തണ്ണിയില്‍ കൃത്രിമ മുട്ടയുമായത്തെിയ തമിഴ്നാട് വാഹനം നാട്ടുകാര്‍ തടഞ്ഞിരുന്നു. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസെടുത്തു. ലോറിയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടു. എന്നാല്‍ വ്യാജമുട്ട വില്‍ക്കുന്നതായി ജില്ലയില്‍ ഒരിടത്തുനിന്നും പരാതി ലഭിച്ചിട്ടില്ളെന്ന് ഭക്ഷ്യസുരക്ഷാ അസി. കമീഷണര്‍ ഗംഗാഭായി പറഞ്ഞു. വരുംദിവസങ്ങളില്‍ വിവരം ശ്രദ്ധയില്‍പ്പെട്ട സ്ഥലങ്ങളില്‍ നേരിട്ടത്തെി സാമ്പിള്‍ ശേഖരിക്കുമെന്നും ഇവര്‍ അറിയിച്ചു. ജില്ലയിലേക്ക് വ്യാജമുട്ട കടത്തുന്നത് ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോബികളാണെന്നാണ് സൂചന. ഇതോടൊപ്പം കോഴിമുട്ടയില്‍ ചളിയും മറ്റും പുരട്ടി താറാവ് മുട്ടയെന്ന് വരുത്തി വില്‍ക്കുന്നതായി ആക്ഷേപമുണ്ട്. ഇടുക്കിയില്‍ ഒരിടത്തും വ്യാജമുട്ടകള്‍ ഇതുവരെ ഭീഷണി ഉയര്‍ത്തിയിരുന്നില്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന വ്യാജന്മാര്‍ നല്ല രീതിയില്‍ മുട്ട വില്‍ക്കുന്ന വ്യാപാരികളെ വലക്കുന്നുണ്ട്. അധികൃതര്‍ കൃത്യമായി പരിശോധന നടത്തി വ്യാജന്മാരെ കണ്ടത്തെണമെന്നാണ് ഇവരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story