Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2016 5:20 PM IST Updated On
date_range 5 Nov 2016 5:20 PM ISTആരോപണത്തിന്‍െറ പേരില്‍ സി.പി.എം നടപടി രണ്ടാംതവണ
text_fieldsbookmark_border
തൃശൂര്‍: പുറത്തുനിന്ന് ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ ജില്ലയില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് ഇത് രണ്ടാംതവണ. കോലൊളമ്പ് നിക്ഷേപ തട്ടിപ്പ് വിവാദത്തെ തുടര്‍ന്ന് ബാബു എം. പാലിശേരിക്കും സഹോദരന്‍ ബാലാജി എം. പാലിശേരിക്കുമെതിരെ കഴിഞ്ഞ ആഗസ്റ്റില്‍ തരംതാഴ്ത്തല്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ സ്ത്രീപീഡനക്കേസില്‍ നേതാക്കള്‍ കുരുങ്ങുന്നത് ഇതാദ്യമാണ്. അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയുടെ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കരുതലോടെയാണ് സി.പി.എം നീക്കം. യുവതിയെ മാനഭംഗപ്പെടുത്തിയെന്ന് പൊലീസില്‍ രേഖാമൂലം പരാതിയത്തെുന്നതിന് മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് പ്രചാരണായുധമായിരുന്നു. അന്ന് ജയന്തനെ മത്സരിപ്പിക്കരുതെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. യുവതി നല്‍കിയ പരാതിയില്‍ കഴിഞ്ഞ ആഗസ്റ്റ് 14നാണ് ജയന്തന്‍ അടക്കം നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച് അന്വേഷണത്തിനോ വിശദീകരണത്തിനോ മുതിരാതിരുന്നതാണ് കേസ് ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണം പാര്‍ട്ടിക്കെതിരെ ഉയരാന്‍ ഇടയാക്കിയത്. പുതുതായി രൂപവത്കരിച്ച വടക്കാഞ്ചേരി നഗരസഭയുടെ ഭരണം എല്‍.ഡി.എഫിന് ലഭിച്ച ആവേശത്തിലായിരുന്ന സി.പി.എമ്മിന് യുവതിയുടെ വെളിപ്പെടുത്തല്‍ പ്രാദേശികമായി ക്ഷീണമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടതുമുന്നണിക്ക്, പ്രത്യേകിച്ച് സി.പി.എമ്മിന് നഷ്ടപ്പെട്ട ഏക സീറ്റ് വടക്കാഞ്ചേരിയാണ്. അതാകട്ടെ വെറും 43 വോട്ടിന്. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയം സി.പി.എമ്മില്‍ തര്‍ക്കത്തിന് വഴിവെച്ചിരുന്നു. കെ.പി.എ.സി ലളിതയെ സ്ഥാനാര്‍ഥിയാക്കാനുള്ള നേതൃത്വത്തിന്‍െറ തീരുമാനത്തിനെതിരെ പരസ്യമായി പ്രതിഷേധവും പ്രകടനവും നടത്തി അണികള്‍ രംഗത്തത്തെിയതും പോസ്റ്റര്‍ പ്രചാരണം നടത്തിയതും പാര്‍ട്ടിയെ വലച്ചിരുന്നു. ലളിതയുടെ പിന്മാറ്റവും സ്ഥാനാര്‍ഥിയെ കണ്ടത്തൊനുള്ള ഓട്ടവും പിന്നീട് ജില്ല പഞ്ചായത്തംഗം കൂടിയായിരുന്ന മഹിളാ അസോസിയേഷന്‍ സെക്രട്ടറി മേരി തോമസിലാണ് എത്തിയത്. ഒടുവില്‍ കോണ്‍ഗ്രസിലെ അനില്‍ അക്കരയോട് മേരി തോമസ് പരാജയപ്പെട്ടു. ഇവിടുത്തെ തോല്‍വി സംബന്ധിച്ച് ജില്ല സെക്രട്ടേറിയറ്റ് അംഗം യു.പി. ജോസഫിന്‍െറ നേതൃത്വത്തില്‍ അന്വേഷണ കമീഷന്‍ പരിശോധിച്ചുവരികയാണ്. ആരോപണവിധേയരായ ജയന്തനെയും ബിനീഷിനെയും സസ്പെന്‍ഡ് ചെയ്തെങ്കിലും സംഭവത്തില്‍ പിടിച്ചുനില്‍ക്കാന്‍ സി.പി.എം പ്രയാസപ്പെടും. മാത്രമല്ല വീണുകിട്ടിയ അവസരം പരമാവധി ഉപയോഗപ്പെടുത്തി സി.പി.എം മേല്‍ക്കോയ്മയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും നീക്കം തുടങ്ങി. ഇത് മുന്‍കൂട്ടിക്കണ്ടാണ് പരാതിക്കാരിക്കെതിരെയുള്ള ആരോപണങ്ങള്‍കൂടി പുറത്തുവിട്ട് ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍ അന്വേഷണം ആവശ്യപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story