Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2016 5:53 PM IST Updated On
date_range 6 May 2016 5:53 PM ISTതെരഞ്ഞെടുപ്പ് വേളയിലും പ്രതീക്ഷ നഷ്ടപ്പെട്ട് റബര്‍ കര്‍ഷകര്‍
text_fieldsbookmark_border
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലെങ്കിലും വിലയിടിവ് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കുമെന്ന കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രതീക്ഷ അസ്തമിച്ചു. റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും വിലയിടിവ് പരിഹരിക്കാന്‍ ആവശ്യമായ നടപടിയും ഉള്‍പ്പെടുത്തി വിശദ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനത്തെ ചുമതലപ്പെടുത്തിയെങ്കിലും ആ റിപ്പോര്‍ട്ട് പോലും കേന്ദ്രസര്‍ക്കാറും ബി.ജെ.പി നേതൃത്വവും തള്ളിയതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങള്‍ക്ക് ഗുണകരമാകുന്ന തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാറില്‍നിന്ന് ഉണ്ടാവുമെന്ന പ്രതീക്ഷകളെല്ലാം തകര്‍ന്ന അവസ്ഥയിലായി കേരളത്തിലെ കര്‍ഷകര്‍. പ്രചാരണത്തിനായി കേരളത്തിലത്തെിയ അമിത്ഷാ റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ചില പ്രഖ്യാപനങ്ങള്‍ നടത്തുമെന്നായിരുന്നു സൂചനയെങ്കിലും വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല. ഇക്കാര്യത്തില്‍ അദ്ദേഹം മൗനം പാലിച്ചതോടെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട സ്ഥിതിയിലാണ് കര്‍ഷകര്‍. വിലയിടിവ് പരിഹരിക്കാനുള്ള പുതിയ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ബി.ജെ.പി നേതൃത്വമോ സര്‍ക്കാറോ ഒരുപ്രഖ്യാപനവും നടത്താത്തതില്‍ കര്‍ഷക സമൂഹവും അസംതൃപ്തിയിലാണ്. സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചതല്ലാതെ തുടര്‍നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ പാക്കേജിനായി പ്രഖ്യാപിച്ചത് 300 കോടിയാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇക്കാര്യത്തില്‍ സര്‍ക്കാറും നിസ്സഹായാവസ്ഥയിലായി. വ്യാപക റബര്‍ സംഭരണമടക്കം ബൃഹത്പദ്ധതികള്‍ അടങ്ങുന്നതായിരുന്നു കണ്ണന്താനത്തിന്‍െറ റിപ്പോര്‍ട്ട്. കേന്ദ്ര ഏജന്‍സികളെക്കൊണ്ട് റബര്‍ സംഭരിപ്പിക്കണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ. ഇതിനായി 400 കോടിയുടെ പദ്ധതികളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, തൊടുന്യായങ്ങള്‍ ഉന്നയിച്ച് തുടര്‍നടപടികള്‍ അനിശ്ചിതത്വത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ റബര്‍ കര്‍ഷകരെ വീണ്ടും വഞ്ചിച്ചു. റബര്‍ ഇറക്കുമതി നിരോധിക്കുന്നതടക്കം നിരവധി നിര്‍ദേശങ്ങള്‍ ബി.ജെ.പി നേതാവ് ചന്ദന്‍ മിത്ര ചെയര്‍മാനായ പാര്‍ലമെന്‍റ് സമിതി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയും ജോയ് എബ്രഹാമും അംഗങ്ങളായ സമിതി കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന 63 ശിപാര്‍ശകളാണ് മാസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ചത്. ഇക്കാര്യത്തിലും നടപടികള്‍ ഒന്നും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. റബര്‍ ഇറക്കുമതി നിര്‍ബാധം തുടര്‍ന്നു. ഇതിന് കേന്ദ്ര വാണിജ്യ മന്ത്രാലയം രഹസ്യ അനുമതിയും നല്‍കി. എന്നാല്‍, കേരളത്തിലെ 10ലക്ഷത്തിലധികം വരുന്ന ചെറുകിട റബര്‍ കര്‍ഷകര്‍ ഇപ്പോഴും വിലയിടിവില്‍ നട്ടംതിരിയുകയാണ്. ഉല്‍പാദനം ഭാഗികമായതോടെ വരവും ചെലവും പൊരുത്തപ്പെടുന്നില്ല. റബര്‍ ബോര്‍ഡിന് പുതിയ ചെയര്‍മാനെ നിയമിച്ചെങ്കിലും വാര്‍ഷിക വിഹിതം വെട്ടിക്കുറച്ചതും പുന$സംഘടന അനിശ്ചിതമായി നീളുന്നതും കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുകയാണ്. റബര്‍ ബോര്‍ഡ് നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഫലത്തില്‍ ബോര്‍ഡിന്‍െറ ആസ്ഥാനം കേരളത്തിലാണെന്നല്ലാതെ ഇവിടുത്തെ കര്‍ഷകര്‍ക്ക് ഗുണകരമാകുന്നതൊന്നും ലഭിക്കാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story