Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2016 5:53 PM IST Updated On
date_range 6 May 2016 5:53 PM ISTഅക്ഷരനഗരിക്കു ദാഹജലം പകര്‍ന്നു മമ്മൂട്ടി
text_fieldsbookmark_border
കോട്ടയം: ദാഹിക്കുന്നവന് വെള്ളമത്തെിക്കാന്‍ നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത ‘ഓണ്‍ യുവര്‍ വാട്ടര്‍’ പദ്ധതിക്ക് കോട്ടയത്ത് തുടക്കമായി. കലക്ടറേറ്റിന് സമീപം സി.എം.എസ് പള്ളിക്ക് എതിര്‍വശത്തെ വി.കെ. ശ്രീധരന്‍ നായര്‍ പെട്രോള്‍ പമ്പിലെ തണല്‍മരത്തിന് ചുവട്ടിലാണ് വാട്ടര്‍ടാങ്കും ശുദ്ധീകരിച്ച വെള്ളം ലഭിക്കുന്ന പൈപ്പും സ്ഥാപിച്ചത്. വെള്ളം കുടിച്ചും കുടിപ്പിച്ചും നടന്‍ മമ്മൂട്ടിയുടെ ഉദ്ഘാടനവും വേറിട്ടതായി. ജില്ലാ ആശുപത്രിയില്‍ എത്തിയ വഴിയാത്രക്കാരന്‍ ഭിന്നശേഷിയുള്ള കുമരകം മാഞ്ചിറ എം.ആര്‍. രാജേഷിന് വെള്ളം നല്‍കിയാണ് കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടത്. മലയാളത്തിന്‍െറ മഹാനടന്‍ മമ്മൂട്ടിയുടെ കൈയില്‍നിന്ന് വെള്ളം വാങ്ങി കുടിച്ചതിന്‍െറയും ജീവിതത്തിലാദ്യമായി നേരിട്ട് കണ്ടതിന്‍െറയും സന്തോഷം രാജേഷ് മറച്ചുവെച്ചില്ല. നഗരത്തിലത്തെുന്നവര്‍ക്കെല്ലാം ദാഹമകറ്റാന്‍ പദ്ധതി ഉപകരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു. വേനലില്‍ മാത്രമല്ല, മഴയത്തും വാട്ടര്‍ ടാങ്കും അനുബന്ധ ഉപകരണങ്ങളും കേടുകൂടാതെ സംരക്ഷിച്ച് നിര്‍ത്തണമെന്ന ഉപദേശവും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. നഗരവാസികള്‍ക്ക് യഥേഷ്ടം വെള്ളമെടുക്കാവുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കുന്ന സംഭരണിയില്‍നിന്ന് യാത്രക്കാര്‍ക്ക് കുടിവെള്ളം ആവശ്യത്തിന് ഉപയോഗിക്കാം. ഇത് കൂടാതെ നഗരവാസികളടക്കമുള്ള വീടുകളിലേക്ക് ആവശ്യത്തിന് ഉപയോഗിക്കാന്‍ വാഹനം പാര്‍ക്ക് ചെയ്ത് വെള്ളം നിറക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപത്തെ കലക്ടറേറ്റ്, ജില്ലാആശുപത്രി തുടങ്ങിയ സ്ഥലങ്ങളില്‍ എത്തുന്നവര്‍ക്കും പദ്ധതിയുടെ പ്രയോജനം കിട്ടും. 2000 ലിറ്റര്‍ശേഷിയുള്ള ടാങ്കില്‍ ജലം കുറഞ്ഞാല്‍ നിറക്കുന്നതിനുള്ള ആവശ്യമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷനലിന്‍െറ മേല്‍നോട്ടത്തിലാണ് ജീവകാരുണ്യപദ്ധതി നടപ്പാക്കുന്നത്. നഗരഹൃദയത്തിലെ പമ്പിലെ സ്ഥലം സൗജന്യമായി വിട്ടുനല്‍കി മമ്മൂട്ടിയുടെ ആശയം നടപ്പാക്കാന്‍ പമ്പ് ഉടമകളായ നോബി ഫിലിപ്പും റോബിയും മുന്നോട്ടു വരികയായിരുന്നു. 50,000ത്തോളം രൂപ ചെലവഴിച്ചാണ് അക്ഷരനഗരിയില്‍ സൗജന്യ കുടിവെള്ള വിതരണം സജ്ജമാക്കിയത്. വെള്ളം ആവശ്യമുള്ളവരും അത് ലഭ്യമാക്കാന്‍ താല്‍പര്യമുള്ളവരും ബന്ധപ്പെട്ടാല്‍ ആവശ്യമായ എല്ലാസൗകര്യവും ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി എസ്. സതീഷ് ബിനോ, കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ്, ജോര്‍ജ് സെബാസ്റ്റ്യന്‍, എ.ആര്‍. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story