Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2016 5:04 PM IST Updated On
date_range 29 March 2016 5:04 PM ISTനെല്ല് സംഭരണത്തിലെ കാലതാമസം കര്‍ഷകരെ ആശങ്കയിലാക്കുന്നു
text_fieldsbookmark_border
ചങ്ങനാശേരി: തുടര്‍ച്ചയായ അവധിമൂലം പുഞ്ചകൃഷി നെല്ല് സംഭരണത്തില്‍ കാലതാമസം വന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും കൊയ്തു കൂട്ടിയ നെല്ലു പാടത്തുതന്നെ കെട്ടിക്കിടക്കുകയാണ്. അവധി കഴിഞ്ഞതോടെ ചൊവ്വാഴ്ച മുതലെങ്കിലും നെല്ലും സംഭരണം ആരംഭിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. പായിപ്പാട്, വാഴപ്പള്ളി, കുറിച്ചി, നീലംപേരൂര്‍, വെളിയനാട്, മുട്ടാര്‍ തുടങ്ങിയ കൃഷിഭവനുകളുടെ കീഴിലെ പതിനഞ്ചോളം പാടശേഖരങ്ങളില്‍ നെല്ല് സംഭരണം നടക്കുന്നില്ല. കുട്ടനാട്ടിലെ കായല്‍ പ്രദേശങ്ങളിലും നെല്ല് കെട്ടിക്കിടക്കുന്നുണ്ട്. മുട്ടാറില്‍ ചാക്ക് നല്‍കി 15 ദിവസം കഴിഞ്ഞിട്ടും നെല്ല് എടുത്തിട്ടില്ളെന്നും പരാതിയുണ്ട്. മില്ലുകാര്‍ തമ്മിലുള്ള തര്‍ക്കമാണ് നെല്ളെടുപ്പ് മുടങ്ങാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. രണ്ടു ദിവസമായി പെയ്ത മഴയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കൂട്ടിയിട്ടിരിക്കുന്ന നെല്ലിനെ കാര്യമായി ബാധിക്കാനിടയുണ്ട്. കൂടാതെ പാടശേഖരങ്ങളില്‍ നെല്‍ച്ചെടികള്‍ വീണിട്ടുമുണ്ട്. വീണതില്‍ പലതും ദിവസങ്ങള്‍ കഴിഞ്ഞു മാത്രമേ കൊയ്യാന്‍ സാധിക്കൂ. മഴ പെയ്തതോടെ കൊയ്ത്തിനു സമയദൈര്‍ഘ്യം കൂടുന്നതു കൂലി വര്‍ധിക്കുന്നതിനും ഇടയാക്കുന്നതായും കര്‍ഷകര്‍ പറയുന്നു. വളരെ കുറച്ചു പാടത്ത് മാത്രമാണു സംഭരണം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നെല്ലുമായി പോയ ലോറികള്‍ തിരികെ വരാത്തതിനാലാണു സംഭരണം നടക്കാതിരുന്നത്. വേനല്‍മഴ ശക്തിപ്രാപിക്കുന്നതിനു മുമ്പ് ആവശ്യത്തിനു ലോറിയും വള്ളവും എത്തിച്ചു കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും കെട്ടിക്കിടക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story