Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2016 5:14 PM IST Updated On
date_range 24 July 2016 5:14 PM ISTവലിയാല്‍ ഭാഗത്തെ ഷാപ്പിന്‍െറ പ്രവര്‍ത്തനം നിയമം ലംഘിച്ചെന്ന് കണ്ടത്തെല്‍
text_fieldsbookmark_border
കോട്ടയം: കുടമാളൂര്‍ തൂത്തൂട്ടിക്കടുത്ത് വലിയാല്‍ ഭാഗത്ത് നാട്ടുകാരുടെ എതിര്‍പ്പിനത്തെുടര്‍ന്ന് അടച്ചുപൂട്ടിയ ഷാപ്പിന്‍െറ പ്രവര്‍ത്തനം നിയമംലംഘിച്ചെന്ന് കണ്ടത്തെല്‍. ഷാപ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് നമ്പറിട്ട് നല്‍കിയത് നിയമവിധേയമായല്ളെന്ന് കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന കണ്ടത്തെി. പരാതിയത്തെുടര്‍ന്ന് നേരിട്ടു നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. നഗരസഭയില്‍ സമര്‍പ്പിച്ച കെട്ടിടത്തിന്‍െറ പ്ളാനില്‍പറയുന്ന പലതും നിലവിലെ കെട്ടിടത്തിലില്ളെന്നും കണ്ടത്തെിയിട്ടുണ്ട്. ചെയര്‍പേഴ്സണനോടൊപ്പം പരിശോധനക്കത്തെിയ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍ ഷാപ്പിന്‍െറ ബോര്‍ഡ് നീക്കി. ഫുഡ് ലൈസന്‍സും വ്യാപാര ലൈസന്‍സും ഇല്ലാത്തതിനെ തുടര്‍ന്നാണ് ബോര്‍ഡ് നീക്കിയതെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു. അതിനിടെ ഷാപ്പിനെതിരെയുള്ള നാട്ടുകാരുടെയും സ്ത്രീകളുടെയും പ്രതിഷേധ സമരം തുടരുകയാണ്. കെട്ടിടത്തിന്‍െറ തുടര്‍പണിക്കായി നിര്‍മാണസാമഗ്രികള്‍ ഇറക്കാനുള്ള നീക്കം കഴിഞ്ഞദിവസം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഒരാഴ്ച മുമ്പാണ് പൊടുന്നനെ ഒരുദിവസം കള്ളുഷാപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ഉടന്‍ സ്ത്രീകള്‍ സംഘടിച്ച് ഷാപ്പ് ഉപരോധിച്ചു. തുടര്‍ന്ന് അടച്ച ഷാപ്പ് വീണ്ടും തുറന്നെങ്കിലും സമരം ശക്തമായതോടെ അടച്ചുപൂട്ടാന്‍ എക്സൈസ് കമീഷണര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മള്ളൂശേരി ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പാണ് തൂത്തൂട്ടി വലിയാല്‍ ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story