Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലാ റബര്‍...

പാലാ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയില്‍ സാമ്പത്തിക തിരിമറിയെന്ന് വിജിലന്‍സ്

text_fields
bookmark_border
കോട്ടയം: പ്രമുഖ സഹകരണ സ്ഥാപനമായ പാലാ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയില്‍ വന്‍ സാമ്പത്തിക തിരിമറിയെന്ന് വിജിലന്‍സ് ത്വരിത പരിശോധന റിപ്പോര്‍ട്ട്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ ഒത്താശയോടെ കോടികളുടെ അഴിമതി നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘം വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതിനിടെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നത്. സൊസൈറ്റിക്കെതിരെ നിക്ഷേപകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് ത്വരിത പരിശോധന. സംഘം നടത്തുന്ന സുലഭാ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നടത്തിപ്പിലടക്കം വന്‍ സാമ്പത്തിക തിരിമറി നടന്നതായി റിപ്പോര്‍ട്ട് പറയുന്നു. സൊസൈറ്റിയുടെ പേരില്‍ നിക്ഷേപം സ്വീകരിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ളെന്നും ബാങ്കിങ് നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പണമിടപാടുകള്‍ നടന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സുലഭാ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിച്ചതില്‍ ക്രമക്കേടുകളുണ്ട്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സാമ്പത്തികനേട്ടം ഉണ്ടാക്കി, കൊച്ചിയില്‍ ഫാക്ടറി തുടങ്ങിയതിലും വസ്തുക്കള്‍ വാങ്ങിയതിലും അഴിമതി നടന്നു, ഭൂമി ഇടപാടുകളില്‍ ക്രമക്കേടുകളുണ്ട്, വിദേശ യാത്രകള്‍ക്കായി സൊസൈറ്റിയുടെ പണം ദുരുപയോഗം ചെയ്തു തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടത്തെലുകള്‍. 2015 മേയ് 30നാണ് കോട്ടയം വിജിലന്‍സ് യൂനിറ്റ് ത്വരിത പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, അന്വേഷണത്തില്‍ ഗുരുതരക്രമക്കേടുകള്‍ കണ്ടത്തെിയിട്ടും കഴിഞ്ഞ സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍മേല്‍ നടപടിയൊന്നും സ്വീകരിച്ചില്ല. ഇത് സഹകരണ വിജിലന്‍സിന് കൈമാറുകയെന്ന വിചിത്ര നടപടിയാണ് സര്‍ക്കാറില്‍നിന്നുണ്ടായത്. യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് റിപ്പോര്‍ട്ട് പൂഴ്ത്തിയതെന്ന് ആക്ഷേപമുണ്ട്. മാര്‍ക്കറ്റിങ് വിഭാഗം, ഇന്‍ഡ്യാര്‍ ക്രംബ് റബര്‍ ഫാക്ടറി, നീതി മെഡിക്കല്‍ സ്റ്റോറുകള്‍, സുലഭാ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവയാണ് സംഘത്തിന്‍െറ കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിവര്‍ഷം 500 കോടി വിറ്റുവരവുമായി സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണസംഘമായി മാറിയ സൊസൈറ്റി ഇപ്പോള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. 60 കോടിയോളം രൂപയുടെ ബാധ്യതയാണ് സംഘത്തിനുള്ളത്. റബര്‍ നല്‍കിയ വകയില്‍ കര്‍ഷകര്‍ക്ക് കോടികളാണ് സംഘം നല്‍കാനുള്ളത്. പണം മടക്കി നല്‍കാത്തതിനാല്‍ നിക്ഷേപകരും കടുത്തപ്രതിസന്ധിയിലാണ്. നിക്ഷേപകരും കര്‍ഷകരും ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു പ്രക്ഷോഭത്തിലുമാണ്. പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു റബര്‍ സഹകരണ സംഘമായ മീനച്ചില്‍ മാര്‍ക്കറ്റിങ് സൊസൈറ്റിക്കെതിരെയും നിലവില്‍ കേസുണ്ട്. കോടികളാണ് ഇവരും കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story