Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2016 5:12 PM IST Updated On
date_range 24 July 2016 5:12 PM ISTമുല്ലപ്പെരിയാര്‍ ഉപസമിതി സന്ദര്‍ശനം അനിശ്ചിതത്വത്തില്‍
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ആഴ്ചതോറും അണക്കെട്ട് സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കണമെന്ന ഉന്നതാധികാര സമിതിയുടെ നിര്‍ദേശം തമിഴ്നാട് അട്ടിമറിച്ചു. ഇതോടെ ഉപസമിതിയുടെ സന്ദര്‍ശനം അനിശ്ചിതത്വത്തിലായി. അണക്കെട്ട് സന്ദര്‍ശിച്ച ഉന്നതാധികാര സമിതി ഈമാസം ഏഴിനാണ് ആഴ്ചതോറും അണക്കെട്ട് സന്ദര്‍ശിക്കണമെന്ന് ഉപസമിതിയോട് നിര്‍ദേശിച്ചത്. എന്നാല്‍, രണ്ടാഴ്ച പിന്നിട്ടിട്ടും ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചിട്ടില്ല. തമിഴ്നാട് പ്രതിനിധികളുടെ അസൗകര്യമാണ് സന്ദര്‍ശനം വൈകാന്‍ കാരണമായി പറയുന്നത്. സന്ദര്‍ശനം ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട് ഉപസമിതിയിലെ കേരള പ്രതിനിധികള്‍ ചെയര്‍മാന്‍ ഉമ്പര്‍ജി ഹരീഷ് ഗിരീഷിന് കത്തയച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 120 അടിക്ക് മുകളിലേക്ക് ഉയര്‍ന്നതോടെയാണ് ഉപസമിതി ആഴ്ചതോറും അണക്കെട്ട് സന്ദര്‍ശിക്കണമെന്ന് ഉന്നതാധികാര സമിതി നിര്‍ദേശിച്ചത്. അണക്കെട്ട് സന്ദര്‍ശനവേളയില്‍ ജലനിരപ്പിനൊപ്പം ഗാലറിക്കുള്ളിലൂടെ സീപേജ് ജലം പുറത്തേക്ക് ഒഴുകുന്നതിന്‍െറ വിവരങ്ങളും ഉപസമിതി ശേഖരിക്കാറുണ്ട്. ഇത് അണക്കെട്ടിന്‍െറ ബലക്ഷയം സംബന്ധിച്ച തെളിവാകുമെന്ന കാരണത്താലാണ് ഉപസമിതി സന്ദര്‍ശനം മുടക്കുന്നതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story